Skip to main content

എറണാകുളം വാര്‍ത്തകള്‍

ഐ.എം. റ്റി പുന്നപ്രയില്‍ എം ബി. എ സീറ്റൊഴിവ്

കൊച്ചി:  കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ ആലപ്പുഴ ജില്ലയിലെ പുന്നപ്ര അക്ഷര നഗരികേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.റ്റി) പുന്നപ്ര യില്‍ 2019 - 2021  ബാച്ചിലേയ്ക്കുള്ള ദ്വിവത്സര ഫുള്‍ടൈം എം. ബി. എ പ്രോഗ്രാമില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമണ്‍ റിസോഴ്‌സ്, ഓപ്പറേഷന്‍സ് എന്നിവയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.  അന്‍പതു ശതമാനം മാര്‍ക്കോടെ ബിരുദവും അതോടൊപ്പം കെ-മാറ്റ് / സി-മാറ്റ് / ക്യാറ്റ് ഉള്ളവര്‍ക്ക്  അപേക്ഷിക്കാം.  അപേക്ഷാഫോമുകള്‍ക്ക് കോളേജുമായി ബന്ധപ്പെടുക.  വിലാസം - ഡയറക്ടര്‍, ഐ.എം.റ്റി പുന്നപ്ര, ഫോണ്‍ 9746125234, 8129659827

സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റുകള്‍ 
തുടങ്ങുന്നതിനുളള അപേക്ഷ ക്ഷണിച്ചു

കൊച്ചി:  ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍  അസിസ്റ്റന്റ്‌സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു അംഗത്തിന് പരമാവധി 75000 രൂപ വരെയും നാല് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി മൂന്ന് ലക്ഷം രൂപവരെയും പദ്ധതിയില്‍ തിരിച്ചടയ്ക്കാത്ത ഗ്രാന്റായി ലഭിക്കും. അപേക്ഷാ ഫോറം അതത് ജില്ലകളിലെ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നും ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസില്‍ നിന്നും ജൂലൈ 15 മുതല്‍ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ അതത് മത്സ്യഭവന്‍ ഓഫീസുകളില്‍ ജൂലൈ 31 വരെ സ്വീകരിക്കും. അപേക്ഷകള്‍ മത്സ്യഗ്രാമങ്ങളിലെ സ്ഥിരതാമസക്കാരോ യഥാര്‍ത്ഥ മത്സ്യത്തൊഴിലാളിയുടെ ആശ്രിതരോ പരമ്പരാഗതമായി മത്സ്യക്കച്ചവടം അനുവര്‍ത്തിച്ച് വരുന്നവരോ ആയ (20 നും 50 നും ഇടയ്ക്ക് പ്രായമുളള) മൂന്നു മുതല്‍ നാലു പേരില്‍ കൂടാത്ത വനിതകളുടെ ഗ്രൂപ്പായിരിക്കണം. ഫിഷ് സ്റ്റാളുകളില്‍ മത്സ്യം വില്‍ക്കുന്നവര്‍ക്കും ഡ്രൈ ഫിഷ് ഉല്‍പ്പന്നങ്ങള്‍  ഉണ്ടാക്കുന്നവര്‍ക്കും  മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് നോഡല്‍ ഓഫീസര്‍, സാഫ്, എറണാകുളം ഫോണ്‍ 0484-2607643, 1800 425 7643 വിലാസത്തില്‍ ബന്ധപ്പെടുക.

ജില്ലാതല അദാലത്ത് 30-ന്

കൊച്ചി:  ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ 2019 മെയ് 31 മുമ്പ്  സമര്‍പ്പിച്ച കെട്ടിട നിര്‍മ്മാണം, ക്രമവത്കരണം, നമ്പറിംഗ് അപേക്ഷകളില്‍ തീര്‍പ്പാകാതെ കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ 30 തീയതിയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് സംഘടിപ്പിക്കുന്നു. പൊതുജനങ്ങള്‍ക്ക് ജൂലൈ 18 ന് വൈകിട്ട് അഞ്ചുവരെ പരാതികള്‍ എറണാകുളം സിവില്‍ സ്റ്റേഷനിലെ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം. പരാതിയോടൊപ്പം പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ച തീയതിയും, ഫയല്‍ നമ്പരും, പഞ്ചായത്തില്‍ നിന്നും ലഭിച്ച മറുപടിയും ഉളളടക്കം ചെയ്യണമെന്ന് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date