Skip to main content

കൂത്തുപറമ്പ നഗരസഭ മത്സ്യ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

കൂത്തുപറമ്പ നഗരസഭ മത്സ്യ മാര്‍ക്കറ്റിന്  വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും ഫോര്‍മാലിന്‍ ഉപയോഗിച്ച് മല്‍സ്യം എത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും സാഗര്‍ റാണി ഓപ്പറേഷനിലൂടെ അവ കണ്ടെത്തി തിരിച്ചയക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നഗരസഭയുടെ 2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി തനത് ഫണ്ടില്‍ നിന്നും ഏഴ് ലക്ഷത്തോളം  രൂപ ചിലവഴിച്ചാണ്  മാര്‍ക്കറ്റിന്റെ പൂര്‍ത്തീകരണ പ്രവൃത്തിയും വൈദ്യുതീകരണവും നടത്തിയത്. പുതുതായി നിര്‍മ്മിച്ച മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ സ്ഥലപരിമിതി മൂലം മത്സ്യ മാര്‍ക്കറ്റിന്  സൗകര്യമുണ്ടായിരുന്നില്ല. ഇതിനാലാണ് മത്സ്യ മാര്‍ക്കറ്റിന് സ്വന്തമായി 850 ചതുരശ്ര അടി സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. കെട്ടിട നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പി ഷംസീര്‍ എന്ന വ്യക്തിയാണ്  സ്‌പോണ്‍സര്‍ ചെയ്തത്. 
കൂത്തുപറമ്പ നഗരസഭ ചെയര്‍മാന്‍ എം സുകുമാരന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ എം പി മറിയം ബീവി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ വി രജീഷ്, കെ തങ്കമണി, കെ അനിത, വി രാമകൃഷ്ണന്‍ മാസ്റ്റര്‍, പി പ്രമോദ് കുമാര്‍, കൗണ്‍സിലര്‍  വി പി മുഹമ്മദ് റാഫി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി പി ബാബു,  തുടങ്ങിയവര്‍ സംസാരിച്ചു.

date