Skip to main content

വേങ്ങര കുന്നുംപുറം റോഡ് പുനരുദ്ധരണത്തിന് തുടക്കം

പാറക്കണ്ണി വേങ്ങര  കുന്നുംപുറം റോഡ് പുനരുദ്ധരണം മന്ത്രി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര റോഡ് ഫണ്ടിലുള്‍പ്പെടുത്തിയാണ് റോഡ് പുനരുദ്ധരിക്കുന്നത്. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഹാഖ് ചാക്കീരി, ജില്ല പഞ്ചായത്ത് അംഗം സലീം കുരുവമ്പലം,  പഞ്ചായത്ത് പ്രസിഡന്റ്മാരായ കെടി സരോജിനി,  സഫ്രീന അഷ്‌റഫ്,  കുഞ്ഞാലന്‍കുട്ടി, സുബൈദ കുപ്പേരി, കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ സലീം പുള്ളാട്ട്, വാര്‍ഡ് അംഗം നയീം, എക്‌സി. എഞ്ചിനിയര്‍ കെ മുഹമ്മദ് ഇസ്മയില്‍, അസി. എക്‌സി. എഞ്ചിനിയര്‍ എം കെ സിമി, അസി. എഞ്ചിനിയര്‍ സി.അനീഷ് എന്നിവര്‍ സംസാരിച്ചു.

 

date