Skip to main content

കടല്‍ ക്ഷോഭം നേരിടുന്ന സ്ഥലങ്ങളിലെ സ്ഥിതി വിലയിരുത്താന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്ഥലം സന്ദര്‍ശിക്കുന്നു

കൊച്ചി: ജില്ലയുടെ തെക്കന്‍ തീരപ്രദേശമായ ഫോര്‍ട്ട്‌കൊച്ചി മുതല്‍ ചെല്ലാനം വരെയുളള ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന  കടല്‍ക്ഷോഭം നേരിടുന്ന പ്രദേശങ്ങളില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ.ഹനീഫ, കമ്മീഷന്‍ അംഗങ്ങളായ അഡ്വ.ബിന്ദു എം തോമസ്, അഡ്വ.മുഹമ്മദ് ഫൈസല്‍ റ്റി.വി എന്നിവര്‍ ജൂലൈ 16-ന് പകല്‍ 11-ന് സന്ദര്‍ശനം നടത്തും. ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും മറ്റും കടല്‍ക്ഷോഭം കൊണ്ടുളള നാശനഷ്ടങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഇടവകകളില്‍ നിന്നുളള വൈദികരും മറ്റും കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ സ്ഥലസന്ദര്‍ശനം.

date