Skip to main content

സംസ്ഥാന വഖ്ഫ് ബോർഡ്: കുടിശിക 30നകം അടയ്ക്കണം

സംസ്ഥാന വഖ്ഫ് ബോർഡിന്റെ മുതവല്ലിമാരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി വോട്ടേഴ്‌സ് ലിസ്റ്റ് തയ്യാറാക്കുന്നതിന് തിരുവനന്തപുരം,  കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഒരു ലക്ഷം രൂപയും അതിൽ കൂടുതലും വരുമാനമുള്ള വഖ്ഫുകൾ 2017-18 വരെയുള്ള സാമ്പത്തിക വർഷത്തെ ബോർഡ് വിഹിത കുടിശ്ശിക ബോർഡിന്റെ തിരുവനന്തപുരം ഡിവിഷണൽ ഓഫീസിൽ 30നകം അടയ്ക്കണം.
കുടിശ്ശിക അടയ്യ വഖ്ഫുകളെ പ്രതിനിധീകരിച്ച് വോട്ടവകാശം ലഭിക്കേണ്ട മുത്തവല്ലിയുടെ പേര്, വഖ്ഫിലെ സ്ഥാനം, മേൽവിലാസം എന്നിവ ആഗസ്റ്റ് അഞ്ചിനകം തിരുവനന്തപുരം ഡിവിഷണൽ ഓഫീസിൽ നൽകണം.
പി.എൻ.എക്സ്.2340/19

date