Skip to main content

അദാലത്ത് മാറ്റി

 

ജൂലൈ 20 ന് നടത്താനിരുന്ന കോഴിക്കോട് താലൂക്ക് പരാതി പരിഹാര അദാലത്ത് മാറ്റിവെച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

 

വിവിധ ധനസഹായം:  അപേക്ഷ ക്ഷണിച്ചു

 

കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിനു കീഴിലെ കുന്ദമംഗലം, ചാത്തമംഗലം, കാരശ്ശേരി, മാവൂര്‍ പെരുമണ്ണ, പെരുവയല്‍, കൊടിയത്തൂര്‍, മുക്കം, കുരുവട്ടൂര്‍ എന്നീ പഞ്ചായത്തില്‍പ്പെട്ടവരില്‍ വേടന്‍, കളളാടി, നായാടി, അരുന്ധതീയാര്‍, ചക്ലിയ എന്നീ പട്ടികജാതി വിഭാഗക്കാര്‍ക്ക് വിവിധ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ കുന്ദമംഗലം ബ്ലോക്ക് പട്ടികജാതിവികസന ഓഫീസില്‍ ജൂലൈ 30 ന് വൈകീട്ട് അഞ്ചിനകം നല്കണം.

 

ടോയ്‌ലെറ്റ് നിര്‍മാണത്തിന് അപേക്ഷകര്‍, ജാതി, വരുമാനം, സര്‍ട്ടിഫിക്കറ്റുകളും ഉടമസ്ഥാവകാശം സര്‍ട്ടിഫിക്കറ്റ്, ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളില്‍ നിന്നും ടോയ്‌ലറ്റ് ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, ബാങ്ക് പാസ്സ് ബുക്ക് കോപ്പി, ആധാര്‍കോപ്പി  പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ 40,000 രൂപയില്‍ കൂടുതലുളള    എസ്റ്റിമേറ്റ്, അപേക്ഷകന്റെ രണ്ട് ഫോട്ടോ എന്നിവ നല്കണം. 

വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി അനുവദിക്കുന്നതിന്, അപേക്ഷകര്‍, ജാതി, വരുമാനം, സര്‍ട്ടിഫിക്കറ്റുകളും കൈവശാവകാശം, വീടിന്റെ വിസ്തീര്‍ണ്ണം 800 സ്‌ക്വെയര്‍ ഫീറ്റില്‍ താഴെയാണെന്ന ബന്ധപ്പെട്ട അധികൃതരുടെ സാക്ഷ്യപത്രം, സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥിയുടെ ക്ലാസ്സും പഠിക്കുന്നത് ആ സ്‌കൂളിലാണെന്ന സാക്ഷ്യപത്രം, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് കോപ്പി, ആധാര്‍ കോപ്പി, ബാങ്ക് പാസ്സ് ബുക്ക് കോപ്പി, വാസയോഗ്യമായ വീട് ഉണ്ടെന്ന സാക്ഷ്യപത്രവും പഞ്ചായത്തില്‍ നിന്നു ധനസഹായം കിട്ടിയിട്ടില്ലെന്ന സാക്ഷ്യപത്രവും ഗ്രാമപഞ്ചായത്തില്‍ നിന്നും ഹാജരാക്കണം.

 

വീട് പുനരുദ്ധാരണത്തിന് /അഡീഷ്ണല്‍ റൂം നിര്‍മിക്കുന്നതിന് അപേക്ഷകര്‍, ജാതി, വരുമാനം സര്‍ട്ടിഫിക്കറ്റ്, വീടിന്റെ കാലപഴക്കം തെളിയിക്കുന്ന പഞ്ചായത്ത് സാക്ഷ്യപത്രം, ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളില്‍ നിന്നും വീട് റിപ്പയര്‍ ധനസഹായം കിട്ടിയിട്ടില്ലയെന്ന സാക്ഷ്യപത്രം, അസിസ്റ്റന്റ് എഞ്ചിനീയറുടെ 150000 ലക്ഷം രൂപയില്‍ കൂടുതലുളള  എസ്റ്റിമേറ്റ്, ബാങ്ക് പാസ്സ് ബുക്ക് കോപ്പി, ആധാര്‍കോപ്പി, ഐ.ഡി കോപ്പി, റേഷന്‍ കാര്‍ഡ് കോപ്പി ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം.

 

കൃഷിഭൂമി വാങ്ങുന്നതിന് ധനസഹായം അനുവദിക്കുന്നുണ്ട്. ധനസഹായ തുകയായി 10 ലക്ഷം രൂപയാണ് അനുവദിക്കുക. 25 സെന്റ് സ്ഥലം കൃഷിയ്ക്ക് അനുയോജ്യമായതാണ് വാങ്ങേണ്ടത്. അപേക്ഷകനോ/അപേക്ഷകയ്‌ക്കോ ഭാര്യക്കോ/ഭര്‍ത്താവിനോ കുടുംബത്തില്‍ നിന്നോ പാരമ്പര്യമായോ 10 സെന്റ് ലഭിക്കാനില്ലയെന്ന് അതത് വില്ലേജ് ഓഫീസരുടെ സാക്ഷ്യപത്രം, വാങ്ങാനുദ്ദേശിക്കുന്ന സ്ഥലം കൃഷിയ്ക്ക് അനുയോഗ്യമാണെന്ന് അതത് കൃഷി ഓഫീസറുടെ സാക്ഷ്യപത്രം, വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ ആധാരത്തിന്റെ  പകര്‍പ്പ്, വില്‍ക്കുന്നയാളിന്റെ ബാങ്ക് പാസ് ബുക്ക് കോപ്പി, അപേക്ഷകന്റെ ആധാര്‍, ബാങ്ക് പാസ് ബുക്ക് കോപ്പികളും റേഷന്‍ കാര്‍ഡ് കോപ്പിയും സഹിതം കുന്ദമംഗലം ബ്ലോക്ക് പട്ടികജാതിവികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

 

വാഹനങ്ങള്‍ ആവശ്യമുണ്ട്

കോഴിക്കോട് ആരോഗ്യകേരളം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റുളള എയര്‍ കണ്ടീഷന്‍ ചെയ്ത വാഹനങ്ങള്‍ ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ക്ക് 0495 2374990, വെബ്‌സൈറ്റ് - www.arogyakeralam.gov.in

 

   ജില്ലാ വികസന സമിതി യോഗം 27 ന്

 

ജൂലൈ മാസത്തെ കോഴിക്കോട് ജില്ലാ വികസന സമിതി യോഗം ജൂലൈ 27 ന് രാവിലെ 10.30  മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

 

date