Skip to main content

വില്ലേജ് ഓഫീസുകളിൽ ജില്ലാ കളക്ടറുടെ  പരിശോധന തുടങ്ങി

കാക്കനാട്: വില്ലേജ് ഓഫീസുകളിൽ ജില്ലാ കളക്ടർ എസ്.സുഹാസ് നടത്തുന്ന പരിശോധനയ്ക്ക് ഇടപ്പള്ളി സൗത്ത് വില്ലേജ് ഓഫീസിൽ തുടക്കം.  രാവിലെ പതിനൊന്നോടെ എത്തിയ അദ്ദേഹം ഹാജർ നില പരിശോധിക്കുകയും റെക്കോർഡ് റൂം സന്ദർശിക്കുകയും ചെയ്തു.  ഓഫീസിലുണ്ടായിരുന്ന പൊതുജനങ്ങളോട് ഓഫീസ് സേവനം, സേവനം ലഭിക്കാനെടുക്കുന്ന സമയം തുടങ്ങിയ വിവരങ്ങൾ ചോദിച്ചറിഞ്ഞു.  അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി.

 

വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് വരും ദിനങ്ങളിൽ പരിശോധന നടത്തുമെന്ന് കളക്ടർ അറിയിച്ചിരുന്നു.   സന്ദർശനം നടത്തിയ ഓഫീസുകളിൽ തുടർ സന്ദർശനം പ്രതീക്ഷിക്കാമെന്നും അറിയിച്ചിട്ടുണ്ട്.

date