Skip to main content

പ്ലാസ്റ്റിക് നിരോധനം: ബോധവത്കരണത്തിനായി കളക്ടർ ഫോർട്ട്കൊച്ചിയിൽ

 

കൊച്ചി: പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് ബോധവത്കരണം നൽകുന്നതിനായി ജില്ലാ കളക്ടർ എസ്. സുഹാസ് ഫോർട്ട്കൊച്ചി ബീച്ച് മേഖലയിൽ സന്ദർശനം നടത്തി. സ്ഥലത്തെ കച്ചവടക്കാരുമായി ഇത് സംബന്ധിച്ച് കാര്യങ്ങൾ ചോദിക്കുകയും പ്ലാസ്റ്റിക്കിനുള്ള ബദൽ മാർഗ്ഗങ്ങൾ അന്വേഷിക്കുകയും ചെയ്തു. തകർന്ന് കിടക്കുന്ന നടപ്പാതകൾ കളക്ടർ നിരീക്ഷിച്ചു. ഫോർട്ട്കൊച്ചി ബീച്ച് മേഖലയിൽ ഉടൻ തന്നെ ടോയ്ലറ്റ് സൗകര്യം സ്ഥാപിക്കുമെന്നും കളക്ടർ ഉറപ്പു നൽകി.

സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ്, കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയിലെ ഉദ്യോഗസ്ഥർ, ഹോം ഗാർഡുകൾ തുടങ്ങിയവർ കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.

date