Skip to main content

ജൂലൈ മാസത്തെ റേഷന്‍ വിഹിതം

 

 

അന്ത്യോദയ അന്ന യോജന (എ.എ.വൈ) വിഭാഗക്കാര്‍ക്ക് കാര്‍ഡിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായും  ഒരു കിലോ പഞ്ചസാരയും 21 രൂപയ്ക്കും ലഭിക്കും. മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് രണ്ട് രൂപ നിരക്കിലും, പൊതുവിഭാഗം സബ്‌സിഡി വിഭാഗക്കാര്‍ക്ക് കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോയ്ക്ക് നാല് രൂപ നിരക്കിലും, ലഭ്യതയ്ക്കനുസരിച്ച് കാര്‍ഡിന് രണ്ട് കിലോ മുതല്‍ മൂന്ന് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും,  പൊതു വിഭാഗത്തിന് കാര്‍ഡിന് ഒന്‍പത് കിലോ അരി കിലോയ്ക്ക് 10.90 രൂപാ നിരക്കിലും, ലഭ്യതയ്ക്കനുസരിച്ച് കാര്‍ഡിന് രണ്ട് കിലോ മുതല്‍ മുന്ന് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപാ നിരക്കിലും ലഭിക്കും. എല്ലാ വിഭാഗത്തിലുമുളള വൈദ്യൂതികരിക്കപ്പെട്ട വിടുകളിലെ (ഇ) കാര്‍ഡിന് 0.5 ലിറ്റര്‍ മണ്ണെണ്ണയും, വൈദ്യൂതികരിക്കപ്പെടാത്ത വിടുകളിലെ (എന്‍.ഇ) കാര്‍ഡിന് നാല് ലീറ്റര്‍ മണ്ണെണ്ണയും, ലിറ്ററിന് 36 രൂപാ നിരക്കില്‍ ലഭിക്കുന്നതാണെന്ന് വടകര താലൂക്ക് സപ്‌ളൈ ഓഫീസര്‍ അറിയിച്ചു.

 

 

വാഹന ഉടമകളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു

 

 

വടകര അര്‍ബ്ബന്‍ ഐ. സി.ഡി.എസ് പ്രൊജക്ടിലെ ഓഫീസ് ഉപയോഗത്തിന് 2019-20 വര്‍ഷത്തില്‍ വാഹനം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് താല്‍പര്യമുളള വാഹന ഉടമകളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 23 ന് രണ്ട് മണി വരെ. ഫോണ്‍ - 0496 2515176. 

 

 

വനിതാ തൊഴില്‍ സംരംഭം ഉദ്ഘാടനം ചെയ്തു 

 

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്കായി ആരംഭിച്ച തൊഴില്‍ സംരംഭത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പ്രതിഭ നിര്‍വഹിച്ചു. ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ മണ്ണാംപൊയിലിലാണ് കാര്‍ത്തിക ഓയില്‍ ആന്‍ഡ്  ഫ്‌ലോര്‍ മില്‍ എന്നപേരില്‍ സംരംഭം  ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ കുടുംബശ്രീയിലൂടെയാണ് വനിതകള്‍ക്ക്  തൊഴില്‍ നല്‍കുക. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി പി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.കുടുംബശ്രീ ഡി എം സി പിസി കവിത കുടുംബശ്രീ ഗ്രീന്‍ കാര്‍പെറ്റ് യുണിറ്റ് രൂപീകരണ പ്രഖ്യാപനം നടത്തി. ഹരിതശ്രീ കാര്‍ഷിക നഴ്‌സറി ഉപ ഗ്രൂപ്പിന് 'പ്രതിഭ 'മഞ്ഞള്‍ കൃഷിക്കുള്ള ഭാരത സര്‍ക്കാരിന്റെ സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ കാര്‍ഷിക ലൈസന്‍സ് അനുവദിക്കാനുള്ള ധാരണാപത്രവും ചടങ്ങില്‍ കൈമാറി.

ബാലുശ്ശേരി  ബ്ലോക്ക് പഞ്ചായത്ത്   ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ സുധീര്‍ കുമാര്‍, ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ ശരത്ത്, ബാലുശ്ശേരി ബ്ലോക്ക് മെമ്പര്‍ വി കെ ഷീബ, കുടുംബശ്രീ ഭാരവാഹികള്‍,  മറ്റുരാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date