Skip to main content

പറവൂരിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു

 

കൊച്ചി: നഗരത്തിലെ വിവിധ ഭാഗങ്ങളിലെ പൊതുനിരത്തുകളിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാനായി 11 സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി. അഞ്ച് ലക്ഷം രൂപയാണ് ഇതിന്റെ ചെലവ്. ആദ്യം ക്യാമറ സ്ഥാപിച്ച നാല് ഇടങ്ങളിൽ നിന്നും അറുപതോളം പേരെ പിടികൂടുകയും പിഴ ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇതിൽ 26 പേരിൽ നിന്നും അറുപതിനായിരത്തോളം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നഗരസഭ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണ്. നഗരസഭാ പരിധിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി നഗരസഭ രാത്രികാല സ്ക്വാഡ് രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.

date