Skip to main content

അതിജീവനത്തിന് പുതിയ ഏടുകൾ തുന്നിച്ചേർത്ത്  ജില്ലാ ലൈബ്രറി കൌൺസിൽ 

പ്രളയം സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലെ ഗ്രാമീണ വായനശാലകളെ സാരമായാണ് ബാധിച്ചത്. ഗ്രാമജീവിതത്തിന്റെ അറിവിന്റെ അക്ഷരവെളിച്ചം പകർന്ന ഗ്രാമീണ ഗ്രന്ഥാലയങ്ങളിൽ 4 എണ്ണം പൂർണ്ണമായും 13 എണ്ണം ഭാഗികകമായും നശിച്ചു. തൃശൂർ താലൂക്കിലെ എട്ടുമന ഗ്രാമീണ വായനശാലയിൽ 10 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. താലൂക്ക് അടിസ്ഥാനത്തിൽ തൃശൂർ 4, ചാലക്കുടി 3, മുകുന്ദപുരം 3, കൊടുങ്ങല്ലൂർ 3, ചാവക്കാട് 3, തലപ്പിള്ളി 1 എന്നിങ്ങനെ 17 വായനശാലകളിൽ പുസ്തകങ്ങൾ, ഫർണിച്ചറുകൾ, കംപ്യൂട്ടറുകൾ, മൈക്ക്, അലമാര, കസേരകൾ, ഇൻവർട്ടറുകൾ, മോഡം തുടങ്ങിയവ വെളളത്തിലൊളിച്ചു പോയി. പുനരുപയോഗ്യമല്ലാതായി. കെട്ടിടങ്ങൾക്കും തകരാറുമുണ്ടായി. 41 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് ആകെ രേഖപ്പെടുത്തിയത്. ജില്ലാ ലൈബ്രറി കൗൺസിലിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെ നാശനഷ്ടങ്ങൾ നേരിട്ട മുഴുവൻ വായനശാലകൾക്കും പുസ്തകങ്ങളും ആവശ്യം വസ്തുക്കളും നൽകി. പൂർണ്ണമായും നശിച്ചതും ഭാഗികമായി കേടുവന്നതുമായ എല്ലാവായനശാലകളും വളരെ വേഗത്തിൽ പുനരുദ്ധരീച്ച് നാട്ടുകാർക്ക് തുറന്നു കൊടുത്തു. ലൈബ്രറി കൗൺസിലിന് പുറമെ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പുസ്തക പ്രസാധകർ, സന്നദ്ധ സംഘടനകൾ എന്നിവരും പുസ്തകങ്ങൾ നൽകി സഹായിച്ചു. ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക് 15 ലക്ഷം രൂപ സംഭാവനയും നൽകി. എട്ടുമനഗ്രാമീണവായനശാല, ചാലക്കുടി റിപ്പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലെക്കു 1500 പുസ്തകങ്ങൾ വീതവും, വൈലൂർ സഖാവ് സ്മാരക വായനശാല, പൊയ്യ മഠത്തുംപടി ഗ്രാമീണവായനശാല -1000, പീടികപ്പറമ്പ് നവസാംസ്‌കാര സാഹിതി, മുപ്ലിയം പബ്ലിക് ലൈബ്രറി - 750 വീതവും, കുറുമ്പിലാവ് യുവധാര, നടുവിൽ കൃഷ്‌ണേട്ടൻ സ്മാരക വായനശാല, കാട്ടൂർ പി എം അലി സ്മാരക വായനശാല എന്നിവിടങ്ങളിലേക്ക് 250 വീതവും, അപ്പൻതമ്പുരാൻ സ്മാരക വായനശാല അയ്യൻദോൽ, എട്ടുമന ഗ്രാമീണ വായനശാല, പോട്ടോർ സംഗം റീക്രീഷൻ സെന്റർ ലൈബ്രറി , വെന്മനാട് വി എസ് കേരളീയൻ ഗ്രന്ദശാല നടുവിൽ കൈരളി വായനശാല, കരുവന്നൂർ, അന്നനാട്, നന്തിക്കര, സർദാർ, പണ്ഡിറ്റ് കറുപ്പൻസ്മാരക വായനശാല ആനാപ്പുഴ എന്നിവിടങ്ങളിലേക്ക് 100 പുസ്തകങ്ങൾ വീതവും നൽകി ലൈബ്രറി കൗൺസിൽ വായനശാലകളെ അതിജീവനത്തിനു പ്രാപ്തമാക്കി.
 

date