Skip to main content

റിലേഷൻഷിപ് കേരള പദ്ധതിയുമായി  കൈപ്പമംഗലം പഞ്ചായത്ത്

റിലേഷൻഷിപ് കേരള പദ്ധതിയുടെ ഭാഗമായി കൈപ്പമംഗലം പഞ്ചായത്തിന്റെ കീഴിലുള്ള പകൽ വീട്ടിലെ ഇരുപതു വയോജന അംഗങ്ങൾക്ക് കുടുംബശ്രീ ജില്ലാ മിഷന്റെയും കാനറ ബാങ്ക് റീജണൽ ഓഫീസിന്റെയും നേതൃത്വത്തിൽ പേപ്പർ ബാഗ് പേപ്പർ പേന നിർമ്മാണ പരിശീലനം കൈപമംഗലം കമ്മ്യൂണിറ്റി ഹാളിൽ നൽകി. റിലേഷൻഷിപ് കേരളയുടെ ഭാഗമായി കൈപ്പമംഗലം സി.ഡി.എസ് പകൽ വീട്ടിലെ വയോജന അംഗങ്ങൾക്ക് പേപ്പർ ബാഗ് പേപ്പർ പേന നിർമ്മാണ പരിശീലന ഉദ്ഘാടനം കൈപ്പമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.സുരേഷ് ബാബു നിർവഹിച്ചു. കാനറ ബാങ്ക് അഗ്രിക്കൾച്ചർ സെക്ഷൻ മാനേജർ കെ.വി.സൗമ്യ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ പുതിയ വീട്ടിൽ, കാനറ ബാങ്ക് ഡിവിഷനൽ മാനേജർ ബി.ബിജു, കൈപ്പമംഗലം ബ്രാഞ്ച് മാനേജർ അബിത് ഹർഷൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. കൈപ്പമംഗലം ചെയർപേഴ്‌സൻ നന്ദി പറഞ്ഞു.
 

date