Skip to main content

നവീകരിച്ച ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം 

മാള ഗ്രാമപഞ്ചായത്ത് നവീകരിച്ച ഫ്രണ്ട് ഓഫീസ് പ്രസിഡന്റ് പി കെ സുകുമാരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി ദാമോദരൻ അധ്യക്ഷത വഹിച്ചു. വീഡിയോ കോൺഫ്രൻസ് സംവിധാനം ഉൾപ്പെടുത്തി സജ്ജീകരിച്ച മീഡിയ റൂം, മെമ്പർമാർക്കായി പ്രത്യേക ഇരിപ്പിട സൗകര്യം, ജീവനക്കാർക്ക് ഡൈനിങ് ഹാൾ എന്നിവയും പ്രവർത്തനം ആരംഭിച്ചു. മികച്ച സേവനത്തിനുള്ള ഐ എസ് ഒ അംഗീകാരം പഞ്ചായത്തിന് ലഭിച്ചു. വാർഡ് പ്രതിനിധികൾ, ഓഫീസ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

date