Skip to main content

ബ്ലൂ ആർമി ജില്ലാതല ഉദ്ഘാടനം സംഘാടക സമിതിയായി

ബ്ലൂ ആർമി ജില്ലാ തല ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരണം ചാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയ പ്രകാശ് ഉദ്ഘാടനും ചെയ്തു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു.താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ, ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കനകരാജ്, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സൻ, അരിമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹനൻദാസ്, മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ശശി എന്നിവർ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ആശംസ നേർന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ മുഖ്യാതിഥിയായി. ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ സിന്ധു പി.ഡി പദ്ധതി നോഡൽ ഓഫീസർ പദ്ധതി വിശദീകരിച്ചു. എസ്.എസ്.എ പ്രോഗ്രാം ഓഫീസർ പ്രകാശ് ബാബു, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, വിദ്യാഭ്യാസ എ.ഇഒ എന്നിവർ പങ്കെടുത്തു. അന്തിക്കാട് ബ്ലോക്കിന്റെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു കുട്ടിക്ക് മഴക്കുഴി-ഒരു വൃക്ഷം എന്ന പദ്ധതി നടപ്പിലാക്കിക്കൊണ്ടും ആ വൃക്ഷത്തിന്റെ ആഴ്ചതോറുമുളള വളർച്ച ആ കുട്ടി രേഖപ്പെടുത്തുകയും കിണർ റീചാർജിംഗ് ഇല്ലാത്ത എല്ലാ സ്‌ക്കൂളുകളിലും കിണർ റീചാർജിംഗ് നടപ്പിലാക്കുന്നതിനും ഉദ്ഘാടന ദിവസം തന്നെ ബ്ലോക്കിന്റെ പരിധിയിൽ വരുന്ന 5 പഞ്ചായത്തുകളിലെ 48 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരേ സമയം പച്ചക്കറിത്തോട്ടങ്ങൾ ആരംഭിച്ച് ക്കൊണ്ട് ജില്ലാ തല ഉദ്ഘാടനം ജില്ലയിലെ മന്ത്രിമാർ , എം.പി മാർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപുലമായ പരിപാടിക്ക് തുടക്കം കുറിച്ചു. ഇതിനായി എം.പി, എം.എൽ.എ ,ജില്ലാ പഞ്ചായത്ത് അംഗങ്ങൾ രക്ഷാധികാരികളായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്‌സൺ ആയും ബി.ഡി.ഒ കൗൺസിലർ ആയിട്ടുമുള്ള വിപുലമായ ഒരു സംഘാടക സമിതി രൂപീകരിച്ചു.

 

date