Skip to main content

സര്‍ഫാസി നിയമം : നിയമാ സഭാസമിതിക്ക് പരാതി നല്‍കാം

സര്‍ഫാസി നിയമം മൂലം സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള അവസ്ഥാവിശേഷങ്ങള്‍ പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് രൂപീകരിച്ചിട്ടുള്ള എസ്. ശര്‍മ്മ എം.എല്‍.എ ചെയര്‍മാനായുള്ള നിയമസഭാ അഡ്‌ഹോക്ക് കമ്മിറ്റി യോഗം ജൂലൈ 18 ന് രാവിലെ 11ന് കണ്ണൂര്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേരും.
  യോഗത്തില്‍ ജില്ലയിലെ സാമാജികര്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, കര്‍ഷക സംഘടനാ നേതാക്കള്‍, സര്‍ഫാസി നിയമം മൂലം ജപ്തി നടപടി നേരിടുന്നവര്‍, സംഘടനാ പ്രതിനിധികള്‍ എന്നിവരില്‍ നിന്നും  ആക്ടിലെ വ്യവസ്ഥകള്‍ സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും സ്വീകരിക്കും.  പരാതികളും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സെക്രട്ടറി, കേരള നിയമസഭ, വികാസ് ഭവന്‍. പി.ഒ, തിരുവനന്തപുരം 33 വിലാസത്തിലും table@niyamasabha.nic.inലും സമര്‍പ്പിക്കാം. 

date