Skip to main content

സ്കോളര്‍ഷിപ്പ് വിതരണം: അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസക്കാരായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെറിറ്റോറിയല്‍ സ്കോളര്‍ഷിപ്പ് നല്‍കുന്നു. സംസ്ഥാന സര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സികളോ നടത്തുന്ന എല്ലാ കോഴ്സുകളിലേക്കും കേന്ദ്ര/സംസ്ഥാനതല പ്രവേശന പരീക്ഷയില്‍ യോഗ്യത നേടി പഠനം നടത്തുന്ന ഗ്രാമസഭ ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  അപേക്ഷകള്‍ ഓഗസ്റ്റ് 12 വരെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0481 2562503 

date