Skip to main content

കടൽ പട്രോളിങ്; ബോട്ട് ക്വട്ടേഷൻ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് തിരുവനന്തപുരം ജില്ലയിൽ ട്രോൾ നിയന്ത്രണ കാലയളവിനു ശേഷം ജൂലൈ 31 അർദ്ധരാത്രി മുതൽ അടുത്ത വർഷം ജൂൺ 14 അർദ്ധരാത്രി വരെ കടൽ രക്ഷാപ്രവർത്തനത്തിനും കടൽ പട്രോളിങ്ങിനും വാടക വ്യവസ്ഥയിൽ ബോട്ട് എടുക്കുന്നതിനു ക്വട്ടേഷൻ ക്ഷണിച്ചു. ഈ മാസം 20ന് വൈകിട്ട് മൂന്നിനു മുമ്പ് വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ സമർപ്പിക്കണം. അന്ന് വൈകിട്ട് മൂന്നരയ്ക്ക് ഹാജരാകുന്ന ക്വട്ടേഷണർമാരുടെ സാന്നിദ്ധ്യത്തിൽ ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2481118, 0471-2480335, 9496007035.
പി.എൻ.എക്സ്.2357/19

date