Skip to main content

സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മുഖ്യ കേന്ദ്രത്തിലും പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്യാശ്ശേരി (കണ്ണൂർ), കൊല്ലം (ടി.കെ.എം ആർട്‌സ് ആന്റ് സയൻസ് കോളേജ്) എന്നീ ഉപകേന്ദ്രങ്ങളിലും സെപ്റ്റംബറിൽ ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 18ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രവേശന പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ www.ccek.org യിൽ നാളെ (ജൂലൈ 18) മുതൽ ആഗസ്റ്റ് 14  വൈകിട്ട് അഞ്ച്‌വരെ നടത്താം. രജിസ്‌ട്രേഷൻ ഫീസ് 200 രൂപ. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം (0471-2313065, 2311654, 8281098867), പൊന്നാനി (0494-2665489, 8281098868), പാലക്കാട് (0491-2576100, 8281098869), കോഴിക്കോട് (0495-2386400, 8281098870), കല്യാശ്ശേരി (8281098875), കൊല്ലം (9446772334).
പി.എൻ.എക്സ്.2359/19

date