Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

കെട്ടിട നിര്‍മാണാനുമതി: അദാലത്ത് 19 ന്
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ കെട്ടിട നിര്‍മ്മാണാനുമതി, കെട്ടിട നമ്പര്‍ എന്നിവയുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം  ജൂലൈ 19 ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ അദാലത്ത് നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടുള്ളവര്‍ തങ്ങളുടെ പഞ്ചായത്തിന് നിശ്ചയിച്ചിട്ടുള്ള സമയത്ത് തന്നെ ഹാജരാവണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പഞ്ചായത്തുകള്‍ക്ക് അനുവദിക്കപ്പെട്ട സമയക്രമം ചുവടെ:
രാവിലെ 10 മണി-ചിറക്കല്‍, പാപ്പിനിശ്ശേരി, ചെമ്പിലോട്, വളപട്ടണം, രാവിലെ 11 മണി- അഞ്ചരക്കണ്ടി, പെരളശ്ശേരി, ഉച്ചയ്ക്ക് 12 മണി- മുണ്ടേരി, ഉച്ചയ്ക്ക് രണ്ട് മണി- അഴീക്കോട്, കടമ്പൂര്‍, ഉച്ചയ്ക്ക് 3.30 മണി- കൂടാളി, മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തുകള്‍.
പി എന്‍ സി/2427/2019

 അപേക്ഷ ക്ഷണിച്ചു
എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിനടുത്തുള്ള സെന്ററില്‍ ആരംഭിക്കുന്ന പി ജി ഡി സി എ, ഡി സി എ, ഡി സി എ(എസ്) എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ജൂലൈ 30 ആണ് അപേക്ഷ അയക്കേണ്ട അവസാന തീയതി.  ഫോണ്‍: 04985 208878.
പി എന്‍ സി/2428/2019

അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.ഐ ടി ഐ യില്‍ ഐ എം സി നടത്തുന്ന ഡിപ്ലോമ ഇന്‍ സേഫ്റ്റി മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സുകളിലേക്ക് 10, പ്ലസ് ടു, ഡിഗ്രി, ഐ ടി കഴിഞ്ഞ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി ജൂലൈ 22.  ഫോണ്‍: 8281723705.
പി എന്‍ സി/2429/2019

ഐ ടി ഐകൗണ്‍സലിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പിലിക്കോട് ഗവ.ഐ ടി ഐ പ്രവേശനത്തിന്റെ ആദ്യ ഘട്ട കൗണ്‍സലിംഗ് ജുലൈ 18 ന് രാവിലെ എട്ട് മണിക്ക് നടത്തും. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും എസ് എം എസ് അയച്ചിട്ടുണ്ട്.
ഇന്‍ഡക്‌സ് മാര്‍ക്ക്: വനിത-195, എസ്,സി-200, ജനറല്‍/ ഒ.ബി.എച്ച്/മുസ്ലിം/എസ്.ടി-225, ഈഴവ-230, ടി.എച്ച്.എസ് -185, ഒ.ബി.എക്‌സ്/എല്‍.സി/ജവാന്‍/ജുവനൈല്‍/പി.എച്ച്- അപേക്ഷ നല്‍കിയ മുഴുവന്‍ പേരും. 
അര്‍ഹരായവര്‍ രക്ഷിതാവിനോടൊപ്പംഅസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍, ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകര്‍പ്പ് സഹിതം ഹാജരാകേണ്ടതാണ്. രണ്ട് വര്‍ഷ കോഴ്‌സുകളിലേക്ക് പ്രവേശന ഫീസായി 1270 രൂപയും ഒരു വര്‍ഷ കോഴ്‌സുകളിലേക്ക് 950 രൂപയും പി ടി എ ഫണ്ടും പ്രവേശന സമയത്ത് ഒടുക്കേണ്ടതാണ്്.
പി എന്‍ സി/2430/2019

സൗജന്യ പരിശീലനവും തൊഴിലും- അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ദീന്‍ ദയാല്‍ ഉപാദ്ധ്യായ- ഗ്രാമീണ്‍ കൗശല്യ പദ്ധതിയുടെ കീഴില്‍  ശ്രീകണ്ഠപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹിറ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പരിശീലന സ്ഥാപനത്തില്‍ വിവിധ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ്‌കളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ക്രിസ്ത്യന്‍,  മുസ്ലീം, പട്ടിക ജാതി - പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട 18 നും 35 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്കാണ് അവസരം. ബിപിഎല്‍, കുടുംബശ്രീ കുടുംബാംഗം, തൊഴിലുറപ്പ് പദ്ധതി കുടുംബാംഗം എന്നിവയിലുള്‍പ്പെട്ടവരുമായിരിക്കണം.   
അസിസ്റ്റന്റ്  ഇലക്ട്രീഷ്യന്‍  & കണ്‍സ്ട്രക്ഷന്‍  ഇലക്ട്രീഷ്യന്‍, ഫീല്‍ഡ്  എഞ്ചിനീയര്‍  റെഫ്രിജറേഷന്‍ എ സി വാഷിംഗ്  മെഷീന്‍, എമര്‍ജന്‍സി   മെഡിക്കല്‍  ടെക്‌നീഷ്യന്‍  ആന്റ് പേഷ്യന്റ് കെയര്‍   എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.  പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതോടൊപ്പം സൗജന്യ പരിശീലനം, യൂണിഫോം, താമസം, ഭക്ഷണം/യാത്ര ബത്ത, മറ്റ് പഠന സാമഗ്രികള്‍ തുടങ്ങിയവയും ലഭിക്കും.    ഫോണ്‍: 8921090568,9633130753.
പി എന്‍ സി/2431/2019

പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യതാ രജിസ്‌ട്രേഷന്‍ 
സംസ്ഥാന സാക്ഷരതാ മിഷന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യത പുതിയ ബാച്ചിലേക്കുള്ള രജിസ്ട്രഷന്‍ ആരംഭിച്ചു. പത്താംതരം തുല്യത രജിസ്റ്റര്‍ ചെയ്യുന്നതിന് മിനിമം വിദ്യാഭ്യാസ യോഗ്യത ഏഴാംതരവും, ഹയര്‍ സെക്കണ്ടറിക്ക് പത്താംതരവുമാണ്. പിഴ കൂടാതെ അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്ത് 15 ആണ്. പഞ്ചായത്ത്,  നഗരസഭകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാകേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായാണ് രജിസ്‌ട്രേഷന്‍. കൂടുതല്‍ വിവരങ്ങള്‍ സാക്ഷരതാ മിഷന്‍ വിദ്യാകേന്ദ്രങ്ങളിലും, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലും ലഭിക്കും. ഫോണ്‍ :0497 2707699, 9447840644, 9446265212, 7907684860.
പി എന്‍ സി/2432/2019

ലൈബ്രേറിയന്‍ നിയമനം
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവത്ത് പ്രവര്‍ത്തിച്ചുവരുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2019-20 അധ്യയന വര്‍ഷം കരാറടിസ്ഥാനത്തില്‍ ലൈബ്രേറിയനെ നിയമിക്കുന്നതിനായി ജൂലൈ 26 ന് രാവിലെ 11 മണി മുതല്‍ ഒരു മണി വരെ ഐ ടി ഡി പി ഓഫീസില്‍ അഭിമുഖം നടത്തും.  ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  എം ആര്‍ എസ് റസിഡന്‍ഷ്യല്‍ സ്‌കൂളായതിനാല്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ പങ്കെടുത്താല്‍ മതി.  ഫോണ്‍: 0497 2700357(കണ്ണൂര്‍ ഐടി ഡി പി), 0460 2203020(എം ആര്‍ എസ് കണ്ണൂര്‍).
പി എന്‍ സി/2433/2019

ജില്ലാ ആസൂത്രണ സമിതി
ജില്ലാ ആസൂത്രണ സമിതി യോഗം ജൂലൈ 22 ന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പി എന്‍ സി/2434/2019

വാസ്തുവിദ്യാഗുരുകുലത്തില്‍ കോഴ്‌സുകള്‍
സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പത്തനംതിട്ടയിലെ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന പാരമ്പര്യ വാസ്തുവിദ്യ, ചുമര്‍ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (യോഗ്യത: ബി ടെക് സിവില്‍ എഞ്ചിനീയറിംഗ്, ബി ആര്‍ക്ക്), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (എസ് എസ് എല്‍ സി), ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സ് (അംഗീകൃത സര്‍വകലാശാല ബിരുദം അല്ലെങ്കില്‍ ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ), പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (ഐ ടി ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെ ജി സി ഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ ടി ഐ ആര്‍കിടെക്ചര്‍ അസിസ്റ്റന്റ്‌സ്ഷിപ്പ്/ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ഇന്‍ ആര്‍കിടെക്ചര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗ്), ദാരു ശില്‍പകലയില്‍ ഡിപ്ലോമ കോഴ്‌സ് (ഡിപ്ലോമ ഇന്‍ വുഡണ്‍ സ്‌കള്‍പ്ചര്‍),  സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ എപ്പിഗ്രാഫി (അംഗീകൃത സര്‍വകലാശാല ബിരുദം/സിവില്‍ എഞ്ചിനീയറിംഗ്/ആര്‍ക്കിടെക്ചര്‍ ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ), ചുമര്‍ചിത്രകലയില്‍ ഒരുവര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (എസ് എസ് എല്‍ സി), ചുമര്‍ചിത്രരചനയില്‍ തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സ് (ഏഴാം ക്ലാസ്-വനിതകള്‍ മാത്രം)
അപേക്ഷാ ഫോറം www.vasthuvidyagurukulam.com ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.  അപേക്ഷകള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട, 689533 എന്ന വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍: 0468 2319740, 9947739442, 9847053294.
പി എന്‍ സി/2435/2019

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നാളെ
കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. തസ്തിക, യോഗ്യത എന്നീ ക്രമത്തില്‍.
ലാബ് ടെക്‌നിഷ്യന്‍/ബയോകെമിസ്റ്റ്/മൈക്രോബയോളജിസ്റ്റ് ( ബി എസ് സി എം എല്‍ ടി/ഡി എം എല്‍ ടി, എം എസ് സി/ ബി എസ് സി ബയോകെമിസ്ട്രി, മൈക്രോബയോളജി, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം), ഫാര്‍മസിസ്റ്റ് (ഡി ഫാം/ ബി ഫാം / എം  ഫാം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം), ഫാര്‍മസി അസിസ്റ്റന്റ്(പ്ലസ് ടു/ വി ച്ച് എസ് സി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം), റേഡിയോഗ്രാഫര്‍ / എക്‌സ് -റേ ടെക്‌നിഷ്യന്‍ (ഡിഗ്രി ഇന്‍ റേഡിയോളജി ആന്റ് ഇമേജിംഗ് ടെക്‌നോളജി/ ഡിപ്ലോമ ഇന്‍ റേഡിയോഗ്രഫി/ ഡിപ്ലോമ ഇന്‍ മെഡിക്കല്‍ എക്‌സ് -റേ ടെക്‌നോളജി, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം), ഒ ടി ടെക്‌നിഷ്യന്‍ /അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ (ബി എസ് സി അനസ്‌തേഷ്യ  ടെക്‌നോളജി/ ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തീയറ്റര്‍ ആന്റ് അനസ്‌തേഷ്യ, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം), സി എസ് എസ് ഡി ടെക്‌നീഷ്യന്‍ (ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ സ്റ്റെറിലൈസേഷന്‍ ടെക്‌നോളജി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം), എക്കോ/ ടി എം ടി / ഇ സി ജി ടെക്‌നീഷ്യന്‍ (ഡിഗ്രി ഇന്‍ കാര്‍ഡിയാക്ക് ടെക്‌നോളജി/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം), ഓഡിയോളജിസ്റ്റ്/ സ്പീച്ച് തെറാപ്പിസ്റ്റ് (മാസ്റ്റര്‍ ഡിഗ്രി/ ബാച്ച്‌ലര്‍ ഡിഗ്രി ഇന്‍ ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി).
ഗവണ്മെന്റ് സര്‍വകലാശാലയില്‍ നിന്നുള്ള അംഗീകൃത സര്‍ട്ടിഫിക്കറ്റും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്ന് (ജൂലൈ 17) രാവിലെ 10 മണി മുതല്‍ ഒരു മണി വരെ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.  നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. ഫോണ്‍  0497 2707610.
പി എന്‍ സി/2436/2019

 തൊഴില്‍ സംരംഭ യൂണിറ്റുകള്‍ 
തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെട്ട നാല് പേരില്‍ കൂടാത്ത വനിതകളുടെ ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ഒരു അംഗത്തിന് 75,000 രൂപ പ്രകാരം നാല് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി മൂന്ന് ലക്ഷം രൂപ വരെ ധനസഹായം  നല്‍കുന്നു.  അപേക്ഷ ഫോറം സാഫ് ഓഫീസിലും ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസിലും ലഭിക്കും.    പൂരിപ്പിച്ച അപേക്ഷകള്‍ അതാത് മത്സ്യഭവന്‍ ഓഫീസുകളില്‍ ജൂലൈ 30 ന് മുമ്പായി സമര്‍പ്പിക്കണം.  അപേക്ഷകര്‍ മത്സ്യഗ്രാമങ്ങളിലെ സ്ഥിര താമസക്കാരോ മത്സ്യത്തൊഴിലാളിയുടെ ആശ്രിതരോ പരമ്പരാഗതമായി മത്സ്യക്കച്ചവടം നടത്തുന്നവരോ ആയിരിക്കണം.  പ്രായം 20 നും 50 നും മധ്യേ.  ഫോണ്‍: 8547439623, 8606510370.
പി എന്‍ സി/2437/2019

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2019-21 അധ്യയന വര്‍ഷത്തെ ഗവ. ഡി എല്‍ എഡ്/ടി ടി സി കോഴ്‌സിനുള്ള റാങ്ക് ലിസ്റ്റ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസില്‍ പ്രസിദ്ധീകരിച്ചു. പ്രവേശനത്തിനുള്ള അഭിമുഖം സയന്‍സ് വിഭാഗത്തിന് ജൂലൈ 22 ന് രാവിലെ 9.30 നും കൊമേഴ്‌സ് വിഭാഗത്തിന് ഉച്ചക്ക് രണ്ടിനും ജൂലൈ 23 ന് രാവിലെ 9.30 ന് ഹ്യൂമാനിറ്റീസ് വിഭാഗത്തിനും ഉച്ചക്ക് രണ്ടിന് സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്കും നടത്തും.  അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ വിദ്യാഭ്യാസ യോഗ്യത,  ടി സി, നേറ്റിവിറ്റി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍, എന്‍ സി സി/എന്‍ എസ് എസ് ജവാന്റെ ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിമുക്ത ഭടന്റെ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.  വിശദ വിവരങ്ങള്‍ www.ddekannur.in ല്‍ ലഭിക്കും.  ഫോണ്‍: 0497 2705149.
പി എന്‍ സി/2438/2019

സൗജന്യ മുച്ചക്ര വാഹനം നല്‍കുന്നു
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് സജീവ അംഗത്വം നിലനിര്‍ത്തിവരുന്ന ഭിന്നശേഷിക്കാരായ അംഗങ്ങള്‍ക്ക് സൗജന്യമായി മുച്ചക്ര വാഹനം നല്‍കുന്നു.  അപേക്ഷ ഫോറം കണ്ണൂര്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ലഭിക്കും.  പൂര്‍ണമായും പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ആഗസ്ത് 31 ന് മുമ്പ് സമര്‍പ്പിക്കണം.  മുമ്പ് സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് മുഖേനയോ, മുന്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയോ സൗജന്യമായി മുച്ചക്ര വാഹനം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
പി എന്‍ സി/2439/2019

ശിശുക്ഷേമ സമിതി യോഗം
ജില്ലാ ശിശുക്ഷേമ സമിതിയുടെ ജില്ലാ കൗണ്‍സില്‍ യോഗം ജൂലൈ 24 ന് വൈകിട്ട് നാല് മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.
പി എന്‍ സി/2440/2019

നിയമസഭാ സമിതി തെളിവെടുപ്പ് 30 ന്
സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച നിയമസഭാ സമിതിയുടെ തെളിവെടുപ്പ് യോഗം ജൂലൈ 30 ന് രാവിലെ 10 മണിക്ക് കലക്ടറേറ്റില്‍ ചേരും.
പി എന്‍ സി/2441/2019

ഫിസിക്കല്‍ എജുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍
മട്ടന്നൂര്‍ ഗവ.പോളിടെക്‌നിക് കോളേജില്‍ ജനറല്‍ വിഭാഗത്തില്‍ ഒഴിവുള്ള ഫിസിക്കല്‍ എജുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു.  ബി പി എഡ് ആണ് യോഗ്യത.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ജൂലൈ 18 ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍:0490 2471530.
പി എന്‍ സി/2442/2019

താല്‍ക്കാലിക നിയമനം
ഭാരതീയ ചികിത്സാ വകുപ്പിന്റെ കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദം) തസ്തികയില്‍ താല്‍ക്കാലികിയമനം നടത്തുന്നു.  യോഗ്യത: ബി എ എം എസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 19 ന് രാവിലെ 10 ന് സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 0497 2700911.
പി എന്‍ സി/2443/2019

തെളിവെടുപ്പ് യോഗം മാറ്റി
സര്‍ഫേസി ആക്ട് പ്രകാരം എടുത്തിട്ടുള്ള നടപടികള്‍ മൂലം സംസ്ഥാനത്ത് ഉളവായിട്ടുള്ള അവസ്ഥാവിശേഷത്തെ കുറിച്ച് പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി എസ് ശര്‍മ്മ എം എല്‍ എ യുടെ നേതൃത്വത്തില്‍ രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ 18 ന് നടത്താനിരുന്ന തെളിവെടുപ്പ് യോഗം ആഗസ്ത് ആറിന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
പി എന്‍ സി/2444/2019

വിചാരണ മാറ്റി
കലക്ടറേറ്റില്‍ ഇന്ന്(ജൂലൈ 17) വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയകേസുകള്‍ 24 ന് 11 മണിയിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
പി എന്‍ സി/2445/2019

കാലവര്‍ഷം: ജില്ലയില്‍ 19 ന് റെഡ് അലേര്‍ട്ട്,
 17, 18 തീയതികളില്‍ യെല്ലോ അലേര്‍ട്ട്
ജില്ലയില്‍ ജൂലൈ 17, 18 തീയതികളില്‍ യെല്ലോ അലേര്‍ട്ടും, 19 ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. 20 ന് ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസം ജില്ലയില്‍ അതിതീവ്ര (24 മണിക്കൂറില്‍ 204 ല്‍ കൂടുതല്‍ മഴ) മഴയ്ക്കും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ (115 മി.മീ മുതല്‍ 204.5 മി.മീ വരെ)  മഴയ്ക്കും സാധ്യതയുണ്ടെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. റെഡ്, ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, 2018 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, 2018 ല്‍ ഉരുള്‍പൊട്ടലുണ്ടാവുകയോ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി പൂര്‍ണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂര്‍ത്തീകരിക്കാത്ത വീടുകളില്‍ താമസിക്കുന്നവര്‍, പ്രളയത്തില്‍ ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാത്തതുമായ വീടുകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍  പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന  ഒരു എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറാവുകയും വേണം. ഇത്തരം ആളുകള്‍ക്ക് വേണ്ടി സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്പുകള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
പി എന്‍ സി/2446/2019

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
കേരള തീരത്ത് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിലനാല്‍ അടുത്ത 24 മണിക്കൂറില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 
പി എന്‍ സി/2447/2019

date