Skip to main content

ട്രാൻസ്ലേഷണൽ എൻജിനീയറിംഗിൽ എം.ടെക്

തിരുവനന്തപുരം ബാർട്ടൺഹിൽ, ഗവ: എൻജിനീയറിംഗ് കോളേജിൽ, വിദേശസർവകലാശാലകളുടെയും ഐ.ഐ.റ്റിയുടെയും സഹകരണത്തേടെ നടത്തുന്ന ഇന്റർ ഡിസിപ്ലിനറി ട്രാൻസ്ലേഷണൽ എൻജിനീയറിംഗ് എം.ടെക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 22 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ഏതു ബ്രാഞ്ചിൽ ബിഇ/ബി.ടെക് ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാം. വിദേശ സർവകലാശാലകളിലും ഐ.ഐ.റ്റി കളിലും ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരവും കോഴ്‌സ് മുഖേന ലഭിക്കും. സാമൂഹിക പ്രതിബദ്ധതയും പുത്തൻ ആശയങ്ങൾ സ്വാംശീകരിക്കാനുള്ള ചേതനയുമാണ് കോഴ്‌സിന്റെ സവിശേഷതകൾ. ഗേറ്റ് യോഗ്യത ഉള്ളവർക്ക് എഐസിറ്റിഇ യുടെ സ്റ്റൈപ്പന്റ് ലഭിക്കും. വിശദവിവരങ്ങൾക്ക്www.tplc.gecbh.ac.in/www.gecbh.ac.in  സന്ദർശിക്കുക. ഫോൺ: 7736136161/9495058367.
പി.എൻ.എക്സ്.2373/19

date