Skip to main content

കമ്മ്യൂനിറ്റി കോളജ് പ്രവേശനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള വടക്കഞ്ചേരി കമ്യൂനിറ്റി കോളേജില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്രിസിഷന്‍മിഷനിസ്റ്റ്  കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ സീറ്റുകള്‍- 40. എസ്.എസ.് എല്‍ .സി, പ്ലസ് ടു വിജയികള്‍ക്ക് അപേക്ഷിക്കാം. 2019 ജൂലൈ 20ന് 17 വയസ് പൂര്‍ത്തിയായവരും 23 വയസില്‍ കവിയാത്തവരുമായിരിക്കണം അപേക്ഷകര്‍. ആകെ സീറ്റുകളില്‍ 80 ശതമാനം പട്ടികജാതിക്കാര്‍ക്കും 10 ശതമാനം സീറ്റുകള്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കും 10 ശതമാനം സീറ്റുകള്‍ ഇതരവര്‍ഗ്ഗക്കാര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. താത്പ്പര്യമുളള വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ജൂലൈ 20  രാവിലെ 10 ന്  പി.എം.ജി.എച്ച്.എസ്.എസ് പാലക്കാട് നടക്കുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കണം. ഫോണ്‍  04922 -256424, 9567327230, 8606190101

 

date