Post Category
സ്വയം തൊഴില്‍ വായ്പ
ഏറനാട്, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, തിരൂരങ്ങാടി താലൂക്കുകളില്‍ സ്ഥിരതാമസക്കാരായ മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും (ഒ.ബി.സി) മതന്യൂനപക്ഷത്തില്‍പ്പെട്ട ക്രിസ്ത്യന്‍, മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ക്കും കുറഞ്ഞ പലിശനിരക്കില്‍ സ്വയം തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കുന്നതിനും ഓട്ടോറിക്ഷ വാങ്ങുന്നതിനും അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98000 രൂപ താഴെയും നഗര പ്രദേശങ്ങളില്‍ 120000 താഴെയും ആയിരിക്കണം. വായ്പകള്‍ക്കുളള അപേക്ഷ ഫോറം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ മൂന്നുവരെ മുണ്ടുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസില്‍ ലഭിക്കും.ഫോണ്‍-0483-2734114, 2734115
date
- Log in to post comments