Skip to main content

ലൈബ്രേറിയന്‍ കരാര്‍ നിയമനം

 

    പട്ടികവര്‍ഗ്ഗ വികസന വകുപ്പിനുകീഴില്‍ അരിപ്പയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലൈബ്രേറിയന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ മൂന്നു വര്‍ഷത്തെ എങ്കിലും പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവരായിരിക്കണം അപേക്ഷകര്‍. വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ  അപേക്ഷ  സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 20ന് അഞ്ചുമണിക്കുമുന്‍പ് പുനലൂര്‍ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ എത്തിക്കണമെന്ന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ നിഷ്‌കര്‍ഷിക്കുന്ന പ്രായപരിധി ബാധകമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0475 2222353
(പി.ആര്‍.പി. 756/2019)

 

date