Skip to main content

പരാതി നല്‍കാം

 

    നാവികസേനയില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാരുടെയും വിധവകളുടെയും പരാതികള്‍ നേരിട്ടു സ്വീകരിക്കുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമായി കൊച്ചിയില്‍ നിന്നും നാവികസേനാ പ്രതിനിധി ജൂലൈ 19 രാവിലെ 11 മണിക്ക് ജില്ലാ സൈനികക്ഷേമ ഓഫീസ് സന്ദര്‍ശിക്കുന്നു. ജില്ലയിലുള്ള നാവികസേനയില്‍ നിന്നും വിരമിച്ചവരും വിധവകളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2472748
(പി.ആര്‍.പി. 758/2019)

 

date