Skip to main content

കാര്‍ഷിക വിളകളുടെ സ്ഥിതിവിവര ശേഖരണം; ഉദ്ഘാടനം ഇന്ന് (ജൂലൈ 17)

 

    2019-2020 കാര്‍ഷിക വര്‍ഷത്തെ കാര്‍ഷിക മേഖലയിലെ വിവിധ കാര്‍ഷിക വിളകളുടെ വിസ്തൃതി, ഉല്പാദനം, ഉല്പാദനക്ഷമത, ഭൂവിനിയോഗം തുടങ്ങിയ വിവരങ്ങള്‍, പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ അടിസ്ഥാനത്തില്‍ നടത്തുന്ന വിവിരശേഖരണത്തിന്റെ ഉദ്ഘാടനം തൈക്കാട് ഗവ. റസ്റ്റ് ഹൗസില്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് (ജൂലൈ 17) നിര്‍വഹിക്കും.  ജില്ലയിലെ പ്രധാന വിളകളായ നെല്‍കൃഷിയുടെയും മറ്റ് വിളകളുടേയും വിസ്തൃതിയും ഉല്പാദനവും ഇതിന്റെ ഭാഗമായി ശാസ്ത്രീയ വിവരശേഖരണത്തിലൂടെ കണക്കാക്കും.  സംസ്ഥാനവരുമാനം, വിളകളുടെ ഇന്‍ഷ്വറന്‍സ് എന്നിവ നിര്‍ണയിക്കുന്നതിന് ഈ കണക്കെടുപ്പ് ഉപയോഗിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
(പി.ആര്‍.പി. 762/2019)

 

date