Post Category
ടെലിവിഷന്‍ ജേര്‍ണലിസത്തിന് അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോള്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ഒരുവര്‍ഷമാണ് കോഴ്സ് കാലാവധി. പഠനകാലയളവില്‍ ചാനലുകളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ് എന്നിവ നല്‍കും. താത്പര്യമുള്ളവര്‍ ksg.keltron.in എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് K.S.E.D.C Ltd എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി സഹിതം കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, സെക്കന്റ് ഫ്ളോര്‍, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്, വിമന്‍സ് കോളജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം 695014 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8137969292, 6238840883.
(പി.ആര്.പി. 765/2019)
date
- Log in to post comments