Skip to main content

വന അദാലത്ത് സെപ്റ്റംബർ രണ്ടിന്

തൃശൂർ ജില്ലയിൽ വനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ടറിയുന്നതിനും അവ പരിഹരിക്കുന്നതിനുമായി സെപ്റ്റംബർ രണ്ടിന് രാവിലെ 10 മുതൽ ഒരു മണിവരെ ചാലക്കുടി മുനിസിപ്പൽ ടൗൺ ഹാളിൽ വന അദാലത്ത് നടത്തും. വനമൃഗശല്യം, കൃഷിനാശം, മനുഷ്യ-വന്യജീവി സംഘർഷം, നഷ്ടപരിഹാരം തുടങ്ങിയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാനുളള അവസരമാണ് വനം അദാലത്ത് ലക്ഷ്യമിടുന്നത്. പൂർണ്ണമായ മേൽവിലാസം, ഫോൺ നമ്പറുമുളള പരാതി ജൂലൈ 22 മുതൽ ഓഗസ്റ്റ് 22 വരെ വനം വകുപ്പിന്റെ ഓഫീസിൽ നേരിട്ടോ vanadalathtsr@gmail.com. എന്ന ഇ-മെയിൽ വഴിയോ നൽകാം. ഫോൺ : 0487-2423189.

date