Skip to main content

വിദ്യാർത്ഥികൾക്ക്  സൈബർ ബോധവൽക്കരണം

പഴഞ്ഞി ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിന്റെയും തൃശൂർ സൈബർ സെല്ലിന്റെയും ആഭിമുഖ്യത്തിൽ രണ്ടാം വർഷ വിഎച്ച്എസ്ഇ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സൈബർ ബോധവൽക്കരണം സംഘടിപ്പിച്ചു. സൈബർ ലോ, സൈബർ കുറ്റകൃത്യങ്ങൾ കുട്ടികളിൽ, സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ മുക്തരാക്കേണ്ട വിധം, രക്ഷിതാക്കളും സൈബർ നിയമങ്ങളും തുടങ്ങിയ വിഷയങ്ങളിൽ തൃശൂർ സൈബർ സെല്ലിലെ റിസോഴ്‌സ് പേഴ്‌സൻ മിഥുൻ ക്ലാസെടുത്തു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഷാലിൻചന്ദ്ര, കരിയർ മാസ്റ്റർ പ്രവീൺ എന്നിവർ പങ്കെടുത്തു.
 

date