Skip to main content

കന്നുകാലി പ്രജനന നയത്തില്‍ പരിശീലനം 19ന്  പരിപാടി മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും

മികച്ച പാലുല്‍പ്പാദനത്തിനും കന്നുകാലി വളര്‍ത്തലില്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനും ക്ഷീരകര്‍ഷകര്‍ക്ക്  ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് മൃഗസംരക്ഷണ വകുപ്പിലെ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, ക്ഷീരവികസന വകുപ്പിലെ ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍മാര്‍, മില്‍ക്ക് യൂണിയനുകളിലെ പി ആന്റ് ഐ സൂപ്പര്‍വൈസര്‍മാര്‍, വില്ലേജ് റിസോഴ്സ് പേഴ്സണ്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുന്നു.  പരിശീലനം നാളെ(ജൂലൈ 19)ഉച്ചയ്ക്ക് 12ന് വനം വന്യജീവി, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യും. ലൈവ്സ്റ്റോക് ഡെവലപ്മെന്റ് ബോര്‍ഡിന്റെ ധോണി ഫാം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി അധ്യക്ഷയാകും. 
സംസ്ഥാനത്തുടനീളം നടത്തുന്ന പരിശീലനത്തിന്റെ ആദ്യഘട്ടമാണ് ജില്ലയില്‍ നടക്കുന്നത്. സംസ്ഥാനത്തിന്റെ കന്നുകാലി പ്രജനന നയരേഖയും പ്രജനന നയത്തെക്കുറിച്ചും ക്രിത്രിമ ബീജദാനത്തെക്കുറിച്ചും പരിശീലകര്‍ക്കുള്ള മാര്‍ഗരേഖയും പരിപാടിയില്‍ പ്രകാശനം ചെയ്യും. ജില്ലയില്‍ ലിംഗനിര്‍ണയം നടത്തിയ ബീജമാത്രകള്‍ ഉപയോഗിച്ചുള്ള പൈലറ്റ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ധനസഹായം, തീറ്റപ്പുല്‍ കര്‍ഷകര്‍ക്ക് ധനസഹായം എന്നിവ വിതരണം ചെയ്യുകയും ജില്ലയില്‍ വിതരണം ചെയ്ത ഗിര്‍ പശുക്കളെ മികച്ച രീതിയില്‍ പരിപാലിക്കുന്ന കര്‍ഷകരെ ആദരിക്കുകയും ചെയ്യും. 
പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ.പ്രസന്നകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബിന്ദു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.ജഹസര്‍, കെ.എല്‍.ഡി ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ജോസ് ജെയിംസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാര്‍ സിംഗ് ഐ.എ.എസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. 

 

date