Skip to main content

അബ്കാരി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് സകോളർഷിപ്പ് വിതരണം

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2018-19 അധ്യയന വർഷത്തേക്ക് സ്‌കോളർഷിപ്പ്, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. റ്റി.റ്റി.സി, ഐ.റ്റി.ഐ/ഐ.റ്റി.സി, പ്ലസ്ടു, ഡിഗ്രി കോഴ്‌സ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പ്രൊഫഷണൽ കോഴ്‌സുകൾ, വിവിധ ഡിപ്ലോമ കോഴ്‌സുകൾ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതും യോഗ്യതാ പരീക്ഷയിൽ 50 ശതമാനം മാർക്ക് വാങ്ങിയിട്ടുള്ളതുമായ വിദ്യാർത്ഥികൾ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മേഖലാ ഓഫീസുകളിൽ സൗജന്യമായി ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് അപേക്ഷയുടെ രണ്ട് പകർപ്പുകൾ, യോഗ്യത പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി ആഗസ്റ്റ് 21 വൈകിട്ട് അഞ്ചിനു മുമ്പ് ബന്ധപ്പെട്ട മേഖലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാർക്ക് സമർപ്പിക്കണം. പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ എൻട്രൻസ് കമ്മീഷണറുടെ അലോട്ടുമെന്റിന്റെ പകർപ്പ് ഹാജരാക്കണം. മറ്റു സംസ്ഥാനങ്ങളിൽ  പഠിക്കുന്ന വിദ്യാർത്ഥികൾ കോഴ്‌സുകൾ കേരള സർക്കാർ അംഗീകൃതമാണെന്ന് സ്ഥാപന മേധാവി രേഖപ്പെടുത്തണം. ഒരു തവണ സ്‌കോളർഷിപ്പ് ലഭിച്ചവർ വീണ്ടും ആ കോഴ്‌സ് കാലയളവിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതില്ല. അപൂർണ്ണമായതോ നിശ്ചിത തിയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളോ പരിഗണിക്കുന്നതല്ല. ഫോൺ: 0471-2460667, 2460397.
പി.എൻ.എക്സ്.2405/19

date