Skip to main content

മൂക്കന്‍ പെട്ടി-എയ്ഞ്ചല്‍വാലി ക്രോസ് വേ റോഡ്  നിര്‍മ്മാണം അവസാന ഘട്ടത്തില്‍

പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ മൂക്കന്‍പെട്ടി-എയ്ഞ്ചല്‍ വാലി ക്രോസ് വേ റോഡിന്‍റെ പുനര്‍നിര്‍മ്മാണം അവസാന ഘട്ടത്തില്‍. കോട്ടയം - പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡ് ഇരുവശങ്ങളും ഇടിഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ച അവസ്ഥയിലായിരുന്നു.

 മുണ്ടക്കയം -കോരുത്തോട് റോഡിലെ മൂക്കന്‍ പെട്ടിയില്‍ നിന്നാരംഭിച്ച് ഏയ്ഞ്ചല്‍വാലി ക്രോസ് വേയില്‍ അവസാനിക്കുന്ന 6.6 കിലോമീറ്റര്‍ റോഡിന്‍റെ അവസാന ഭാഗത്തെ 150 മീറ്ററാണ് പുനര്‍നിര്‍മ്മിക്കുന്നത്. 

മണ്ണടിച്ച് റോഡ് നിരപ്പാക്കുന്ന പ്രവൃത്തിയും സംരക്ഷണഭിത്തിയുടെ നിര്‍മ്മാണവും പൂര്‍ത്തിയായി. ടാറിംഗ് അടുത്ത ആഴ്ച ആരംഭിക്കും. ക്രോസ് വേ ഭാഗം പത്തനംതിട്ട ജില്ലയിലാണെങ്കിലും ക്രോസ് വേയിലെ സംരക്ഷണഭിത്തിയുടെ നിര്‍മ്മാണവും എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അംഗീകാരം ലഭിക്കുന്നതിനനുസരിച്ച് നിര്‍മ്മാണം ആരംഭിക്കും. 

കണമല, ഏയ്ഞ്ചല്‍വാലി, മൂലക്കയം, കൊല്ലമുള, എരുമേലി മേഖലകളില്‍ നിന്നുള്ള പ്രധാന ഗതാഗത മാര്‍ഗമാണിത്. 86.75 ലക്ഷം രൂപയുടെ പദ്ധതിയുടെ നിര്‍വ്വഹണ ചുമതല പൊതുമരാമത്ത് റോഡ് വിഭാഗം എരുമേലി ഡിവിഷനാണ്. 

date