Skip to main content

എച്ച്.ഐ.വി ബാധിതര്‍ക്കായി പരിശീലന പരിപാടി ആരംഭിച്ചു

മധ്യകേരളത്തിലെ അഞ്ചു ജില്ലകളിലെ എച്ച്.ഐ.വി ബാധിതര്‍ക്കായി കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. അതിരമ്പുഴ ആമോസ് സെന്‍ററില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനത്തില്‍ എച്ച്.ഐ.വി ബാധിതര്‍ക്കായുള്ള സര്‍ക്കാര്‍ സഹായ പദ്ധതികളും പരിപാടികളും പരിചയപ്പെടുത്തും. 

കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുക,  മരുന്നുകള്‍ കഴിക്കുക,  ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുക തുടങ്ങിയവ സംബന്ധിച്ച് വിദഗ്ധര്‍ നിര്‍ദേശങ്ങള്‍ നല്‍കും. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്യുന്നതിന് അണുബാധിതരെ പ്രാപ്തരാക്കുന്നതിനായി പ്രത്യേക കൗണ്‍സലിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍നിന്നുള്ള അറുപതു പേര്‍ പങ്കെടുക്കുന്ന പരിശീലന പരിപാടി നാളെ (ജൂലൈ 19) സമാപിക്കും. 

date