Skip to main content

ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡെമോൺസ്‌ട്രേറ്റർ താൽകാലിക നിയമനം

വിനോദസഞ്ചാര വകുപ്പിനു കീഴിൽ തിരുവനന്തപുരം ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് പ്രൊഡക്ഷൻ ഡിപ്പാർട്ട്‌മെന്റിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ ഡെമോൺസ്‌ട്രേറ്റർ തസ്തികയിലേക്ക് പ്രാക്ടിക്കൽ ക്ലാസ് കൈകാര്യം ചെയ്യാൻ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 23ന് രാവിലെ പത്തിന് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം നേരിട്ട് ഹാജരാകണം. 50 ശതമാനം മാർക്കിൽ കുറയാത്ത ഹോട്ടൽ മാനേജ്‌മെന്റിൽ ത്രിവത്സര ഡിഗ്രി/ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. ത്രീസ്റ്റാർ ഹോട്ടലിൽ കുറയാത്ത രണ്ട് വർഷത്തെ പ്രവൃത്തിപരിചയം/ഫുഡ് പ്രൊഡക്ഷൻ ഡിപ്പാർട്ട്‌മെന്റിൽ രണ്ട് വർഷത്തെ അധ്യാപന പ്രവൃത്തിപരിചയവും അഭികാമ്യം.
പി.എൻ.എക്സ്.2410/19

date