Skip to main content

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ ഓഗസ്റ്റ് മാസത്തെ സിറ്റിംഗുകൾ ഏഴിനും എട്ടിനും ഒൻപതിനും വയനാട് ജില്ലയിലെ സുൽത്താൻബത്തേരി സർക്കാർ അതിഥി മന്ദിരത്തിലും, 12നും 13നും 14നും ഇടുക്കി ജില്ലയിലെ കുമിളി ഹോളിഡേ ഹോംസിലും 20, 21, 22 തിയതികളിൽ കണ്ണൂർ സർക്കാർ അതിഥി മന്ദിരത്തിലും, 29നും 30നും കാസർഗോഡ് സർക്കാർ അതിഥി മന്ദിരത്തിലും രാവിലെ പത്ത് മുതൽ നടക്കും. അതത് തിയതികളിൽ ഹാജരാകാൻ നോട്ടീസ് ലഭിച്ച അപേക്ഷകരും ധനകാര്യ സ്ഥാപനങ്ങളും ആവശ്യപ്പെട്ട രേഖകൾ സഹിതം കൃത്യസമയത്ത് ഹാജരാകണം. കടാശ്വസത്തിനുളള വ്യക്തിഗത അപേക്ഷകൾ സ്വീകരിക്കാനുളള തീയതി ഒക്‌ടോബർ പത്ത് വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ആകെ രജിസ്റ്റർ ചെയ്ത 83660 അപേക്ഷകളിൽ ഈ മാസം 13 വരെ 62880 അപേക്ഷകൾ തീർപ്പാക്കിയിട്ടുണ്ട്.
പി.എൻ.എക്സ്.2412/19

date