Skip to main content

സര്‍ഫാസി നിയമം: നിയമസഭാ അഡ്‌ഹോക് കമ്മിറ്റി സിറ്റിങ്  ആറിന്

 സര്‍ഫാസി നിയമം മൂലം സംസ്ഥാനത്ത് ഉളവായിട്ടുളള അവസ്ഥാവിശേഷങ്ങള്‍ പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ടിട്ടുളള എസ്.ശര്‍മ എം.എല്‍.എ ചെയര്‍മാനായുളള നിയമസഭാ അഡ്‌ഹോക് കമ്മിറ്റിയുടെ യോഗം ആഗസ്റ്റ് ആറിന് രാവിലെ 11 ന് കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ജില്ലയിലെ സാമാജികര്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, കര്‍ഷകസംഘടന നേതാക്കള്‍, സര്‍ഫാസി നിയമം മൂലം ജപ്തി നടപടി നേരിടുന്നവര്‍, സമരസംഘടനാ പ്രതിനിധികള്‍ എന്നിവരില്‍ നിന്നും ആക്ടിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും സ്വീകരിക്കും. പരാതികളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സെക്രട്ടറി, കേരള നിയമസഭ, വികാസ് ഭവന്‍ പി ഒ, തിരുവന്തപുരം -33 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയും table@niyamasabha.nic.in എന്ന ഇ-മെയില്‍ വിലാസത്തിലും നിയമസഭാ സെക്രട്ടറിക്ക് സമര്‍പ്പിക്കാം. 

date