Skip to main content

ദുരിതബാധിതര്‍ക്കൊപ്പം: ജില്ലാ കളക്ടര്‍

ഏതൊരു കീടനാശിനിയെ പോലെയും കൃത്യമായ അളവില്‍ ഉപയോഗിച്ചിട്ടില്ലായെങ്കില്‍ എന്‍ഡോസള്‍ഫാനും വിഷമായി മാറുന്നതാണ്. അപ്രകാരം വിഷമായി മാറിയ എന്‍ഡോസള്‍ഫാന്‍ മൂലം ഏതെങ്കിലും വ്യക്തികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വ്യക്തിപരമായും ഔദ്യോഗികമായും താനും അവര്‍ക്കൊപ്പമാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു   
മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം പരിശോധന നടത്തിയാണ് ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കുന്നത്. റവന്യു- ഭവന നിര്‍മാണ വകുപ്പ് മന്ത്രി  ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുമുള്ള സെല്ലാണ്  ഈ പട്ടിക അംഗീകരിക്കുന്നത്. ജില്ലാ കളക്ടര്‍ ഭരണഘടനാപരമായാണ് ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളത്.  ഇനിയും അത് തുടരും. ഇതുമായി ബന്ധപ്പെട്ട്  കളക്ടര്‍ നടത്തിയ പ്രസ്താവനയെ വളച്ചൊടിച്ച് പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി മുതലെടുപ്പ് നടത്തുന്നതിന് ചില തത്പരകക്ഷികള്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ  പത്രക്കുറിപ്പെന്നും കളക്ടര്‍ അറിയിച്ചു.

 

date