Skip to main content

ജോബ് ക്‌ളബ്ബ് 10 ലക്ഷം വരെ വായ്പ ലഭിക്കും

ഈ സാമ്പത്തിക വര്‍ഷം കെസ്‌റു/ജോബ് ക്‌ളബ്ബുകള്‍/ശരണ്യ എന്നിവ തുടങ്ങുന്നതിന്   ജില്ലയിലെ ഉദേ്യാഗാര്‍ത്ഥികള്‍ക്ക്   അപേക്ഷിക്കാം. ജോബ് ക്ലബ്ബിന് 10 ലക്ഷം വരെ വായ്പയും 25 ശതമാനം സബ്‌സിഡിയും ലഭിക്കും. പ്രായം  21 നും  45 നുമിടയില്‍. പട്ടിക ജാതി, പട്ടികവര്‍ഗ്ഗ/അംഗപരിമിത ഉദേ്യാഗാര്‍ത്ഥികള്‍ക്ക് 5 വര്‍ഷവും കേരളത്തിലെ മറ്റു പിന്നാക്ക സമുദായത്തില്‍പെട്ട ഉദേ്യാഗാര്‍ത്ഥികള്‍ക്ക് 3 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. 
കെസ്‌റു (കേരള സ്റ്റേറ്റ് സെല്‍ഫ് എംപ്‌ളോയ്‌മെന്റ് സ്‌കീം ഫോര്‍ ദ രജിസ്റ്റേര്‍ഡ് അണ്‍ എംപ്‌ളോയ്ഡ്) പരമാവധി വായ്പ ഒരു ലക്ഷവും സബ്‌സിഡി 20 ശതമാനവും പ്രായം  21 നും  50 നുമിടയില്‍. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവായിരിക്കണം. ശരണ്യാ സ്വയം തൊഴില്‍  പദ്ധതിയില്‍ പരമാവധി വായ്പ 50000 രൂപയും സബ്‌സിഡി 50 ശതമാനവുമാണ്. പ്രായപരിധി 18 നും 55 നുമിടയില്‍. അവിവാഹിതരായ  സ്ത്രീകള്‍ക്ക് 30 വയസ്സ് കഴിഞ്ഞിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കവിയാന്‍ പാടില്ല.

ശരണ്യ സ്വയം തൊഴില്‍ പദ്ധതി

സ്ത്രീകള്‍ക്ക് മാത്രമായിട്ടുള്ള ശരണ്യ സ്വയം തൊഴില്‍ പദ്ധതിക്ക് ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ സ്ത്രീകള്‍ക്ക് 30 വയസ്സ് കഴിഞ്ഞിരിക്കണം  വിധവകള്‍, വിവാഹ മോചിതര്‍, 7 വര്‍ഷമായി  ഭര്‍ത്താവിനെ കാണാതാവുകയോ ഉപേക്ഷിച്ചുപോയവരോ ആയിട്ടുള്ള സ്ത്രീകള്‍, പട്ടികവര്‍ഗ്ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കാണീ പദ്ധതി.  50000 രൂപയാണ് ലോണ്‍. 50 ശതമാനം സബ്‌സിഡി. ഗഡുകളായി തിരിച്ചടച്ചാല്‍ മതിയാകും.  എംപ്‌ളോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡു സഹിതം അപേക്ഷ ഫോം കാസറഗോഡ് ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും, ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും, മഞ്ചേശ്വരം ബ്‌ളോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എംപ്‌ളോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ബ്യൂറോയിലും ലഭിക്കുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കാസറഗോഡ് ഫോണ്‍ 04994 255582, ടൗണ്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ഹോസ്ദുര്‍ഗ്ഗ് 04672 209068

 

date