Skip to main content

വയറിളക്കരോഗനിയന്ത്രണ  വാരാചരണം: ജില്ലാതല ഉദ്ഘാടനം  

ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ വയറിളക്കരോഗ നിയന്ത്രണ പാനീയചികിത്സാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇരിവേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം സി മോഹനന്‍ നിര്‍വ്വഹിച്ചു. ചെമ്പിലോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി  അധ്യക്ഷ സി വി  സുനിത അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ ടി രേഖ മുഖ്യപ്രഭാഷണം നടത്തി.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍  വി ലക്ഷ്മണന്‍,  ചെമ്പിലോട് ഗ്രാമപഞ്ചായത്തംഗം സി കെ അജിത,  ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ കെ എന്‍ അജയ്, സി ഡി പി ഒ നിഷ പാലത്തടത്തില്‍, ജില്ലാ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സുമാരായ എം സി തങ്കമണി, കെ വി തങ്ക, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ സി ശൈലജ, ഇരിവേരി സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ മായ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് ഒന്ന് പി സുനില്‍ ദത്തന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുള്‍ സലീം മണിമ എന്നിവര്‍ സംസാരിച്ചു. 
    തുടര്‍ന്ന് നടന്ന ജില്ലാതല ബോധവല്‍ക്കരണ സെമിനാറില്‍ 'വയറിളക്കരോഗങ്ങളും ചികിത്സാരീതികളും' എന്ന വിഷയത്തില്‍  ഇരിവേരി സി എച്ച് സി യിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. മുഹമ്മദ് തക്വിയിയും 'വയറിളക്ക രോഗ നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍' എന്ന വിഷയത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് ഒന്ന് പി സുനില്‍ ദത്തനും ക്ലാസെടുത്തു.
പി എന്‍ സി/2479/2019

 

 

date