Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

സോളാര്‍ യു പി എസിന് അപേക്ഷിക്കാം
ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ ഒന്ന് മുതല്‍ 25 കിലോവാട്ട് വരെ വൈദ്യുതശേഷിയുള്ള സോളാര്‍ ഓണ്‍ലൈന്‍ യു പി എസ് സ്ഥാപിക്കുന്നതിനുള്ള അനെര്‍ട്ടിന്റെ പദ്ധതിക്ക്  ജൂലൈ 25 വരെ അപേക്ഷിക്കാം.  പദ്ധതി ചെലവിന്റെ 30 ശതമാനം തുക സബ്‌സിഡിയായി ലഭിക്കും.  വെയില്‍ ലഭ്യതയുള്ള 10 മീറ്റര്‍ സ്‌ക്വയര്‍ സ്ഥലം ഒരു കിലോവാട്ട് സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് ആവശ്യമാണ്. www.anert.gov.in ലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ അനെര്‍ട്ടിന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും.  ടോള്‍ഫ്രീ നമ്പര്‍: 1800 425 1803.  ഫോണ്‍: 0471 2338077, 2334122, 2333124, 2331803.
പി എന്‍ സി/2464/2019

 റിംഗ് കമ്പോസ്റ്റിന് അപേക്ഷിക്കാം
നാറാത്ത് ഗ്രാമ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി റിംഗ് കമ്പോസ്റ്റിന് ഗുണഭോക്താക്കളില്‍ നിന്നും നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം നാറാത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂലൈ 30ന് വൈകുന്നേരം മൂന്ന്  മണിക്കുള്ളില്‍ നാറാത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0497 2796214.
പി എന്‍ സി/2465/2019

വ്യവസായ വാണിജ്യ  വകുപ്പ് മന്ത്രിയുടെ അദാലത്ത് കണ്ണൂരില്‍
സംസ്ഥാനത്തെ വ്യവസായ  മേഖലയിലെയും  ഖനന മേഖലയിലെയും  സംരംഭകര്‍  നേരിടുന്ന പ്രശ്‌നങ്ങള്‍  പരിഹരിക്കാന്‍ കണ്ണൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ ആഗസ്ത്  മൂന്നിന്  രാവിലെ 10 മണിക്ക് വ്യവസായ മന്ത്രിയുടെ അദാലത്ത് സംഘടിപ്പിക്കുന്നു.  വ്യവസായവുമായി ബന്ധപ്പെട്ട് സംരംഭകര്‍ അഭിമുഖീകരിക്കുന്ന  വിവിധ പ്രശ്‌നങ്ങള്‍,  വായ്പാ വിതരണം, വിവിധ വകുപ്പുകളില്‍ നിന്നുളള  അനുമതികള്‍, ലൈസന്‍സുകള്‍, തടസങ്ങള്‍  എന്നിവയുമായി  ബന്ധപ്പെട്ട പരാതികള്‍  അദാലത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. മൈനിംഗ് ആന്റ്് ജിയോളജിയുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാ ജിയോളജിസ്റ്റ് ഓഫീസില്‍ നേരിട്ടും  വ്യവസായവും  അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട  പരാതികള്‍ തളിപ്പറമ്പ്, തലശ്ശേരി, മിനി സിവില്‍ സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന  താലൂക്ക് വ്യവസായ ഓഫീസുകളിലോ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് സമീപമുളള ജില്ലാ വ്യവസായ കേന്ദ്രത്തിലോ  എല്ലാ പ്രവൃത്തി ദിവസങ്ങളിലും  രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ സ്വീകരിക്കുന്നതാണ്. പരാതികള്‍  സമര്‍പ്പിക്കേണ്ട അവസാന  തീയതി ജൂലൈ 27.  ഫോണ്‍ : 0497 2700928, 7012946527, 9633154556.
പി എന്‍ സി/2466/2019

ടെലിവിഷന്‍  ജേര്‍ണലിസം: കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു 
കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേര്‍ണലിസം (ഒരു വര്‍ഷം)കോഴ്‌സിലേക്ക് കോഴിക്കോട് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു .ഏതെങ്കിലും  വിഷയത്തില്‍ അംഗീകൃത ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി ഇല്ല.  പഠന കാലയളവില്‍ ചാനലുകളില്‍ പരിശീലനം, ഇന്റണ്‍ഷിപ്പ്  എന്നിവക്കുള്ള അവസരം ഉണ്ടായിരിക്കും.   ksg.keltron.in ലും അപേക്ഷാ ഫോം ലഭിക്കും. കെ എസ് ഇ ഡി സി ലിമിറ്റഡ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡിഡി സഹിതം പൂരിപ്പിച്ച അപേക്ഷ ജൂലൈ  30 നകം സെന്ററില്‍ ലഭിക്കേണ്ടതാണ്. വിലാസം: കെല്‍ട്രോണ്‍ നോളജ്  സെന്റര്‍, അംബേദ്ക്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673002.  ഫോണ്‍: 8137969292, 638840883.
പി എന്‍ സി/2467/2019

ഗസ്റ്റ് അധ്യാപക നിയമനം
കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ.വനിത കോളേജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു.  കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 25 ന് 11 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍: 0497 2746175.
പി എന്‍ സി/2468/2019

പ്രവേശനം ആരംഭിച്ചു
കെല്‍ട്രോണിന്റെ കോഴിക്കോട്  നോളഡ്ജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്ക് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. യേഗ്യത: പ്ലസ് ടു.  കൂടാതെ അനിമേഷന്‍, ഐ ടി, പി എസ് സി നിയമനങ്ങള്‍ക്ക് യോഗ്യമായ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 04952301772.
പി എന്‍ സി/2469/2019

ഐ ടി ഐ കൗണ്‍സലിംഗ്
പന്ന്യന്നൂര്‍ ഗവ.ഐ ടി ഐ യിലെ പ്രവേശനത്തിനുള്ള രണ്ടാംഘട്ട കൗണ്‍സലിംഗ് ജൂലൈ 20 ന് രാവിലെ എട്ട് മണിക്ക് നടക്കും. ബന്ധപ്പെട്ട രേഖകളുടെ അസ്സലും രണ്ട് പകര്‍പ്പുകളും സഹിതം നേരിട്ട് ഹാജരാകണം.കൂടുതല്‍ വിവരങ്ങള്‍ www.itipannyannoor.kerala.gov.in ല്‍ ലഭിക്കും.  ഫോണ്‍: 0490 2364535.
പി എന്‍ സി/2470/2019

സാക്ഷരത സമിതി യോഗം
ജില്ലാ സാക്ഷരത സമിതി യോഗം ജൂലൈ 24 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറില്‍ ചേരും.
പി എന്‍ സി/2471/2019

ലോട്ടറി ജില്ലാ കലാ-കായികമേള: സംഘാടക സമിതിയായി
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് കണ്ണൂരില്‍ ആഗസ്ത് മൂന്നാംവാരം ജില്ലാതല കലാ-കായിക മേള സംഘടിപ്പക്കുന്നു.  മേളയുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.  ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അശോകന്‍ പാറക്കണ്ടി അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികളായ സി പി രവീന്ദ്രന്‍, പി വി സജേഷ്, ടി നാരായണന്‍, വി കണ്ണന്‍, പി വി വത്സരാജന്‍, പി ചന്ദ്രന്‍, വി ഉമേശന്‍, കെ ശ്രീധരന്‍, ചന്ദ്രാജി, ജൂനിയര്‍ സൂപ്രണ്ട് മനോജ് സൈമണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.  
ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം വി ബാലന്‍ ചെയര്‍മാനും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ ഡി സുനില്‍കുമാര്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.  സി പി രവീന്ദ്രന്‍, ജിന്‍സ് മാത്യു(വൈസ് ചെയര്‍മാന്‍), പി വി വത്സരാജന്‍(ജോയിന്റ് കണ്‍വീനര്‍),വി ഉമേശന്‍(ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
പി എന്‍ സി/2472/2019

വൈദ്യുതി മുടങ്ങും
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുതിയ പുഴക്കര, അണീക്കര, തെക്കുമ്പാട്, തെക്കുമ്പാട് ബി ടി എസ്, വീവണ്‍ ക്ലബ്ബ്, ഏഴിലോട് നമ്പര്‍ വണ്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ(ജൂലൈ 19) രാവിലെ 10 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/2473/2019

ജില്ലാതല ഇ എ ആര്‍ എ എസ് പരിശീലനം
സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെ ജില്ലാതല ഇ എ ആര്‍ എ എസ് പരിശീലന പരിപാടി ജൂലൈ 19 ന് രാവിലെ 10 മണി മുതല്‍ ആസൂത്രണ സമിതി മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
പി എന്‍ സി/2474/2019

സ്‌പോട്ട് അഡ്മിഷന്‍
തളിപ്പറമ്പ് നാടുകാണിയിലെ അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററില്‍ മൂന്ന് വര്‍ഷത്തെ ബി വോക് ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍, ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഫാഷന്‍ ടെക്‌നോളജി എന്നീ കോഴ്‌സുകളിലെ ഒഴിവുള്ള  സീറ്റുകളിലേക്ക് ജൂലൈ 24 ന് രാവിലെ 11 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.  ഫോണ്‍: 0460 2226110, 9746394616, 9744917200.
പി എന്‍ സി/2475/2019

ലേലം ചെയ്യും
ആലപ്പടമ്പ-പേരൂല്‍-മാതമംഗലം റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി മുറിക്കേണ്ടി വരുന്ന വിവിധ മരങ്ങളുടെ ലേലം/ക്വട്ടേഷന്‍ ജൂലൈ 25 ന് രാവിലെ 10.30 ന് പയ്യന്നൂര്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടക്കും.  ഫോണ്‍: 04985 209954.
പി എന്‍ സി/2476/2019

ക്വട്ടേഷന്‍ ക്ഷണിച്ചു 
പന്ന്യന്നൂര്‍ ഗവ.ഐ ടി ഐ യിലെ ഡി/സിവില്‍ ട്രേഡിലേക്ക് ഉപകരണം സംഭരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂലൈ 27 ന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0490 2364535.
പി എന്‍ സി/2477/2019

മരം ലേലം
കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജ് പരിസരത്തുനിന്നും ലേഡീസ് ഹോസ്റ്റല്‍ പരിസരത്തുനിന്നും മുറിച്ചുമാറ്റിയ അക്കേഷ്യ, വട്ടയില മരങ്ങളുടെ തടികള്‍ ജൂലൈ 25 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ ലേലം ചെയ്യും.  ഫോണ്‍: 0497 2800167.
പി എന്‍ സി/2478/2019
 

ഭരണാനുമതി നല്‍കി
കെ എം ഷാജി എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 3.71 ലക്ഷം വിനിയോഗിച്ച് അഴീക്കോട് ഗ്രാമപഞ്ചായത്തിലെ മൂന്ന് നിരത്ത് ചാല്‍ ബീച്ച് റോഡ്- ഇ എം എസ് മന്ദിരത്തിന് സമീപം ഭുവനേശ്വരി ക്ഷേത്രം നിര്‍മ്മല്‍ വീട് മുതല്‍ പടിഞ്ഞാറ് ഭാഗത്ത് പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കുന്നതിനും പൂതപ്പാറ കാപ്പുംകര റോഡ് ടി പി ഷഹീദ വീട് മുതല്‍ റാസി മന്‍സില്‍ വീട് ഭാഗത്തേക്ക് പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കുന്നതിനും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
പി എന്‍ സി/2480/2019

ഐ ടി ഐ കൗണ്‍സലിംഗ് നാളെ
കണ്ണൂര്‍ ഗവ.ഐ ടി ഐ യില്‍ 2019 വര്‍ഷത്തെ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ ഈഴവ/ഓപ്പണ്‍ വിഭാഗം/മറ്റ് പിന്നോക്ക ഹിന്ദു വിഭാഗം-230, മുസ്ലീം-220, എസ് സി-195, ഒ ബി എക്‌സ്, എസ് ടി, എല്‍ സി-190, ഈഴവ/ഓപ്പണ്‍ വിഭാഗം, ഒ ബി എച്ച്(പെണ്‍)-220, മുസ്ലീം(പെണ്‍)-200, ടി എച്ച് എസ് - 200 എന്നിങ്ങനെ ഇന്‍ഡക്‌സ് മാര്‍ക്ക് ലഭിച്ച അപേക്ഷകര്‍ക്കുള്ള കൗണ്‍സലിംഗ് ജൂലൈ 19, 20 തീയതികളില്‍ നടക്കും.  അപേക്ഷകര്‍ ഇന്ന് (ജൂലൈ 19) രാവിലെ എട്ട് മണിക്ക് കണ്ണൂര്‍ ഐ ടി ഐ യില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.  ഫോണ്‍: 0497 2835183.
ഗവ. വനിത ഐ ടി ഐ  പ്രവേശനത്തിനായുള്ള രണ്ടാമത്തെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  കൗണ്‍സലിംഗും പ്രവേശനവും ഇന്ന് (ജൂലൈ 19) രാവിലെ എട്ട് മണിക്ക്  നടക്കും.  ഇന്‍ഡക്‌സ് മാര്‍ക്ക് - ജനറല്‍, തീയ്യ, മറ്റു പിന്നോക്ക ഹിന്ദുക്കള്‍, മുസ്ലീം - 215, പട്ടികജാതി - 190, മറ്റു പിന്നോക്ക കൃസ്ത്യന്‍ -  175 എന്നിവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി   വനിത ഐ ടി ഐ ഓഫീസില്‍  ഹാജരാകണം. കൗണ്‍സലിംഗിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് ഐ ടി ഐ നോട്ടീസ് ബോര്‍ഡിലും http://womenitikannur.kerala.gov.in/ ലും ലഭിക്കും.  ഫോണ്‍: 0497 2835987.
പി എന്‍ സി/2481/2019

ത്രിദിന പരിശീലന ക്യാമ്പ് നാളെമുതല്‍
കുട്ടികളുടെ ആരോഗ്യപരമായ വളര്‍ച്ചക്കും വികാസത്തിനും അനുകൂലമായ സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസന വകുപ്പിനു കീഴില്‍   ജില്ലയിലെ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയായ അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രണ്‍(ഒ ആര്‍ സി) യുടെ ഭാഗമായി  ഈ സ്‌കൂളുകളിലെ നോഡല്‍ അധ്യാപകര്‍ക്കും സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്കുമുള്ള ത്രിദിന പരിശീലന പരിപാടി ജുലൈ 19, 20, 27 തീയ്യതികളിലായി കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ നടക്കും.  പരിശീലന ക്യാമ്പ് നാളെ(ജൂലൈ 19) രാവിലെ 10 മണിക്ക് സയന്‍സ് പാര്‍ക്കില്‍ കണ്ണൂര്‍ എ ഡി എം ഇ പി മേഴ്‌സി ഉദ്ഘാടനം ചെയ്യും. 
പി എന്‍ സി/2482/2019

date