Skip to main content

ഗതാഗത നിയന്ത്രണം

ചിന്നക്കട-വെള്ളയിട്ടമ്പലം റോഡില്‍ അമ്മച്ചിവീട് മുതല്‍ വെള്ളയിട്ടമ്പലം വരെ റോഡുപണി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ (നവംബര്‍ 4) 15 ദിവസത്തേക്ക് ഇതുവഴി ഗതാഗത നിയന്ത്രണമുണ്ടാകും.

ലക്ഷ്മിനട-തങ്കശ്ശേരി, കാവല്‍-അഞ്ചുകല്ലുംമൂട് റോഡുകളില്‍ റോഡുപണി തുടങ്ങുന്നതിനാല്‍ ഇന്ന് മുതല്‍ (നവംബര്‍ 4) നവംബര്‍ 24 വരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

(പി.ആര്‍.കെ.നമ്പര്‍ 2513/17)

 

 

date