Skip to main content

പെരിന്തല്‍മണ്ണയില്‍ വാഹന പരിശോധനയില്‍ 3.5 ലക്ഷം രൂപ പിഴ ഈടാക്കി

പെരിന്തല്‍മണ്ണ താലൂക്കില്‍ നടന്ന വാഹന പരിശോധനയില്‍ 618 കേസുകളില്‍ 3.5 ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കി. മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും, മലപ്പുറം ആര്‍.ടി.ഒ., സബ് ആര്‍.ടി.ഒ. എന്നിവരുടെ  നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്. ഹെല്‍മറ്റ് ധരിക്കാത്ത 191 പേര്‍ക്കെതിരെയും, സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 50 പേര്‍ക്കെതിരെയും, ലൈസന്‍സില്ലാതെ വാഹനമോടിച്ച 68 പേര്‍ക്കെതിരെയും, അശ്രദ്ധവും അപകടകരവുമായി വാഹനമോടിച്ച 30 പേര്‍ക്കെതിരെയും, യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാത്ത 19 ബസുകള്‍ക്കെതിരെയുമാണ് കേസെടുത്തത്.  ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും റോഡിലെ ജീവന്‍ രക്ഷാ ഉപാധികളാണെന്നും അവ നിര്‍ബന്ധമായും ധരിച്ചു മാത്രം വാഹനത്തില്‍ സഞ്ചരിക്കണമെന്നും  ആര്‍.ടി.ഒ. ആവശ്യപ്പെട്ടു.

 

date