Skip to main content

റോഡ് നവീകരണ നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു

ജില്ലയിലെ പ്രധാന പാതകളിലൊന്നായ കുറ്റിപ്പുറം -കൊടക്കല്‍ -ആലത്തിയൂര്‍  ചമ്രവട്ടം-നരിപ്പറമ്പ് റോഡ് ബിഎം ആന്റ് ബിസി ചെയ്ത്  നവീകരിക്കുന്ന  പ്രവൃത്തിയുടെ നിര്‍മ്മാണോദ്ഘാടനം   നരിപ്പറമ്പ് അങ്ങാടിയില്‍ വെച്ച്    ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു.  അടുത്ത വര്‍ഷത്തിനുള്ളില്‍ തന്നെ മണ്ഡലത്തിലെ മുഴുവന്‍ റോഡുകളുംം  പൂര്‍ണ്ണമായും റബറൈസ്ഡ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. നരിപ്പറമ്പ് അങ്ങാടി, ചമ്രവട്ടം പാലത്തിനപ്പുറം എന്നീ സ്ഥലങ്ങളിലെ നടപ്പാതകള്‍ ഇന്‍ര്‍ലോക്ക് ചെയ്യുകയും റൗണ്ട് എബൗട്ടും ഹൈമാസ് ലൈറ്റുകളും സ്ഥാപിക്കുകയും  ചെയ്യുുമെന്ന്  മന്ത്രി  പറഞ്ഞു. ആലത്തിയൂര്‍ അങ്ങാടിയിലെയും നടപ്പാതകള്‍ ഇന്റര്‍ലോക്ക് ചെയ്യും.     മണ്ഡലത്തില്‍ വിദ്യഭ്യാസം, ആരോഗ്യം, ഗതാഗതം, കുടിവെള്ളം തുടങ്ങിയ എല്ലാ മേഖലകളിലും സമഗ്ര വികസനമാണ് നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സന്‍ട്രല്‍ റോഡ് ഫണ്ട് സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് ബി.എം ആന്റ് ബിസി ചെയ്തു നവീകരിക്കുന്നത്.നവീകരിക്കുന്ന റോഡിന്റെ നീളം 12.10 കിലോ മീറ്ററാണ്.
ആവശ്യമായ സ്ഥലങ്ങളില്‍ ഓടകളും പാര്‍ശ്വഭിത്തികളും നിര്‍മ്മിക്കും.നരിപ്പറമ്പ് ജംഗ്ഷനില്‍ റോഡിന്റെ വീതി കൂട്ടും. മലപ്പുറം ദേശീയ പാത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.മുഹമ്മദ് ഇസ്മായില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി അധ്യക്ഷയായ ചടങ്ങില്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി റംല തുടങ്ങി മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ  സാംസ്‌കാരിക നേതാക്ക•ാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍  പങ്കെടുത്തു.

 

date