Skip to main content

പ്രീ-മാരിറ്റൽ ട്രെയിനിംഗ് പരിശീലകർക്ക് ദ്വിദിന ശിൽപശാല

സംസ്ഥാനത്തെ ന്യൂനപക്ഷക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന പ്രീ-മാരിറ്റൽ പരിശീലന പരിപാടിയുടെ തെരഞ്ഞെടുക്കപ്പെട്ട ഫാക്കൽറ്റികൾക്ക് ദ്വിദിന പരിശീലന ശിൽപശാല ആഗസ്റ്റ് മൂന്നിനും നാലിനും വളാഞ്ചേരി എം.ഇ.എസ് കെ.വി.എം. കോളേജിൽ നടക്കുമെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടർ അറിയിച്ചു. മൂന്നിന് രാവിലെ ഒമ്പതുമണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും.
സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന ന്യൂനപക്ഷ യുവതി-യുവാക്കൾക്കുളള പ്രീമാരിറ്റൽ പരിശീലനത്തിന് തിരഞ്ഞെടുത്തിട്ടുളള പരിശീലകർക്കാണു വർക്ക്‌ഷോപ്പ്.  വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവർക്ക് നിർദ്ദിഷ്ട വിഷയങ്ങളിൽ മികച്ച ട്രെയിനർമാർ പരിശീലനം നൽകും.
കഴിഞ്ഞ വർഷം സർക്കാർ ആരംഭിച്ച പരിപാടിയിൽ ഏകദിന പരിശീലനം ലഭിച്ച ഫാക്കൽറ്റികൾക്ക് വേൺണ്ടിയാണ് രണ്ടൺാംഘട്ട പരിശീലനം നടത്തുന്നത്. ഏകദിന പരിശീലനം മാത്രം ലഭിച്ചിട്ടുളള ഫാക്കൽറ്റികൾ രൺണ്ടാംഘട്ട പരിശീലനത്തിനായി ജില്ലകളിലെ അതത് സി.സി.എം.വൈ. പ്രിൻസിപ്പൽമാർക്ക് ആഗസ്റ്റ് 23 ന് അപേക്ഷ സമർപ്പിച്ച് വിവരം ന്യൂനപക്ഷ ഡയറക്ടറേറ്റിൽ അറിയിക്കണം. ദ്വിദിന പരിശീലനം ലഭിച്ചവർ പരിപാടിയിൽ പങ്കെടുക്കേണ്ടൺ. കൂടുതൽ വിവരങ്ങൾക്ക് 04712302090, 04712300524.
പി.എൻ.എക്സ്.2442/19

 

date