Skip to main content

പകല്‍ക്കുറി വി.എച്ച്.എസ്.എസില്‍ പുതിയ മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം നടന്നു

 

    പകല്‍ക്കുറി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം വി. ജോയി എം.എല്‍.എ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് വി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ്, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂര്‍ ഉണ്ണി, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ബേബി സുധ, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഹസീന, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ അബുത്താലിബ്, പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന ദേവരാജന്‍, ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും കിഫ്ബി വഴി അനുവദിച്ച മൂന്നു കോടി രൂപ ചെലവഴിച്ചാണ് പുതിയ ബഹുനില മന്ദിരം നിര്‍മിക്കുന്നത്.
(പി.ആര്‍.പി. 775/2019)

 

date