Skip to main content

കടലാക്രമണം നേരിടാൻ അടിയന്തര നടപടികൾക്ക് നിർദ്ദേശം

തീരദേശ മേഖലയിൽ പലസ്ഥലത്തും കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര തീരസുരക്ഷാ നടപടികൾ സ്വീകരിക്കാൻ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദ്ദേശം നൽകി. കടൽത്തീരസംരക്ഷണത്തിനായി സർക്കാർ ഈ വർഷം 22.5 കോടി രൂപ പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്. അടിയന്തര സ്വഭാവമുള്ള പ്രവൃത്തികൾക്ക് ഈ ഫണ്ടിൽനിന്നും പണം ചെലവഴിക്കാൻ എൻജിനീയർമാർക്ക് അനുമതി നൽകിക്കഴിഞ്ഞു. എൻജിനിയറിംഗ് വിഭാഗത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണം. ആവശ്യമായ സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കി നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ജലസേചന വകുപ്പ് ചീഫ് എൻജിനിയറോട് മന്ത്രി ആവശ്യപ്പെട്ടു. 
പി.എൻ.എക്സ്.2474/19

 

date