Skip to main content

ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജുകളിൽ ബി.ടെക് സ്‌പോട്ട് അഡ്മിഷൻ 22 മുതൽ

ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള എറണാകുളം, ചെങ്ങന്നൂർ, കരുനാഗപ്പള്ളി, ചേർത്തല, അടൂർ, കല്ലൂപ്പാറ, പൂഞ്ഞാർ, കൊട്ടാരക്കര, ആറ്റിങ്ങൽ എന്നീ എൻജിനിയറിംഗ് കോളേജുകളിൽ ഒഴിവുള്ള ബി.ടെക് ബ്രാഞ്ചുകളിലേക്ക് ജൂലൈ 22 മുതൽ അതത് എൻജിനിയറിംഗ് കോളേജുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർത്ഥികൾ രക്ഷിതാവിനോടൊപ്പം അഡ്മിഷൻ നേടാനാവശ്യമായ രേഖകളായ എൻട്രൻസ് പരീക്ഷാ റാങ്ക് സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റ്, ടി.സി, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, ഫീസ് തുടങ്ങിയവ സഹിതം അതത് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. വിശദാംശങ്ങൾക്ക് ഫോൺ: മോഡൽ എൻജിനിയറിംഗ് കോളേജ്, എറണാകുളം (8547005097, 0484-2575370, 2577379), കോളേജ് ഓഫ് എൻജിനിയറിംഗ് ചെങ്ങന്നൂർ (8547005032, 0479-2454125, 2451424), കോളേജ് ഓഫ് എൻജിനിയറിംഗ്, കരുനാഗപ്പള്ളി (8547005036, 0476-2665935/2666160/2665000), കോളേജ് ഓഫ് എൻജിനിയറിംഗ്, ചേർത്തല (8547005038, 0478-2553416/2552714), കോളേജ് ഓഫ് എൻജിനിയറിംഗ് അടൂർ (8547005100, 04734-231995/230640), കോളേജ് ഓഫ് എൻജിനിയറിംഗ്, കല്ലൂപ്പാറ (8547005034, 0469-2678983/2677890), കോളേജ് ഓഫ് എൻജിനിയറിംഗ്, പൂഞ്ഞാർ (8547005035, 04822-271737), കോളേജ് ഓഫ് എൻജിനിയറിംഗ്, കൊട്ടാരക്കര (8547005039, 0474-2453300), കോളേജ് എൻജിനിയറിംഗ്, ആറ്റിങ്ങൽ (8547005037, 0470-2627400).
പി.എൻ.എക്സ്.2478/19

 

date