Skip to main content

കോളേജ് ഓഫ് എൻജിനിയറിംഗിൽ ബി.ടെക് ക്ലാസുകൾ 22 മുതൽ

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗ് (സി.ഇ.ടി) യിലെ 2019-20 അധ്യയന വർഷത്തെ ഒന്നാംവർഷ ബി.ടെക് ക്ലാസുകൾ 22ന് രാവിലെ 9 മണിക്ക് ആരംഭിക്കും. പ്രവേശന നടപടികളുടെ ഭാഗമായി എല്ലാ ഒന്നാംവർഷ വിദ്യാർത്ഥികളും രക്ഷകർത്താക്കളോടൊപ്പം കോളേജ് ഓഫ് എൻജിനിയറിംഗിന്റെ ഡയമണ്ട് ജൂബിലി ഹാളിൽ കൃത്യസമയത്ത് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പി.എൻ.എക്സ്.2480/19

date