Skip to main content

ഭക്ഷ്യകമ്മിഷൻ ഗോത്രമേഖലകൾ സന്ദർശിക്കും

ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിനും പരാതികൾ നേരിൽ സ്വീകരിക്കുന്നതിനുമായി കേരള സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ഗോത്രവർഗ മേഖലകളിൽ സന്ദർശനം നടത്തുന്നു.  ജൂലൈ 25, 26 തീയതികളിൽ വയനാട് ജില്ലയിലെ നൂൽപ്പുഴ പഞ്ചായത്തിലെ ചുക്കാലിക്കുനി, തിരുനെല്ലിയിലെ ഹാജഗഡി കോളനികളും ആഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ വിവിധ കോളനികളും കമ്മിഷൻ സന്ദർശിക്കും.  ആഗസ്റ്റ് രണ്ട് മുതൽ 31 വരെ ജില്ലാതലത്തിൽ ബോധവത്ക്കരണ പരിപാടികൾ നടത്താനും ചെയർമാൻ കെ.വി മോഹൻകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ യോഗം തീരുമാനിച്ചു.
പി.എൻ.എക്സ്.2483/19

date