Skip to main content

എഴുത്തുകാരായ കുട്ടികളുടെ വട്ടമേശ സമ്മേളനം ഇന്ന് (നവംബർ നാല്)

മലയാള ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി എഴുത്തുകാരായ കുട്ടികളുടെ വട്ടമേശ സമ്മേളനം ഇന്ന് (നവംബർ നാല്) പട്ടം സെൻറ് മേരീസ് സ്‌കൂളിൽ നടക്കും. ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് സെൻറ് മേരീസ് സ്‌കൂളിന്റെ സഹകരണത്തോടെ നടത്തുന്ന സമ്മേളനം സബ് കളക്ടർ ദിവ്യ എസ്. അയ്യർ രാവിലെ 9.30 ന് ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിൽ കുട്ടികളുമായി സാഹിത്യ, വായനാനുഭവങ്ങൾ സബ് കളക്ടർ പങ്കുവെക്കും. സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ സി.സി. ജോൺ അധ്യക്ഷത വഹിക്കും. മാനേജർ ദീപാ ജോസഫ് മോഡറേറ്ററായിരിക്കും. രാവിലെ 10.30ന് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ കഥയെഴുത്തിനെക്കുറിച്ച് കുട്ടികളോട് സംസാരിക്കും. ബുക്ക് മാർക്ക് സെക്രട്ടറി ഗോകുലേന്ദ്രൻ രാവിലെ 11ന് കവിതയെഴുത്തിനെക്കുറിച്ച് സംവദിക്കും.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. സുരേഷ്‌കുമാർ സ്വാഗതവും ഹെഡ്മിസ്ട്രസ് ആശാ അനി ജോർജ് കൃതജ്ഞതയും പറയും

 

date