Skip to main content

പഴഞ്ഞി ഗവ. സ്‌കൂളിൽ  എൽഇഡി ബൾബ് നിർമ്മാണ ശിൽപശാല

പഴഞ്ഞി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ എൽഇഡി ബൾബ് നിർമ്മാണ ശിൽപശാല സംഘടിപ്പിച്ചു. പത്താം ക്ലാസിലെ ഫിസിക്‌സ് പാഠപുസ്തകത്തിൽ എൽഇഡി നിർമ്മാണം പഠനവിഷയമാണ്. അനുഭവത്തിലൂടെ പഠിക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കുറഞ്ഞ ചെലവിൽ മികച്ച എൽ.ഇ.ഡി ബൾബുകൾ നിർമിക്കാൻ 200 ലധികം കുട്ടികൾ പരിശീലനം നേടി. കൂടുതൽ പേർക്ക് കുട്ടികൾ തന്നെ എൽ.ഇ.ഡി ബൾബ് നിർമാണ പരിശീലനം നൽകും. ബൾബുകൾ നിർമിച്ച് കുറഞ്ഞ വിലയിൽ വില്ക്കാനും വിദ്യാർത്ഥികൾ തയ്യാറെടുക്കുന്നുണ്ട്. ശിവദാസൻ കൈപ്പിളളി ക്ലാസെടുത്തു. അധ്യാപകരായ കെ.എം അനുരേഖ, കെ ബി സുജിന, സിന്യ, വി എൻ ഉഷ, വി ഗീത എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി.

date